|    Oct 16 Tue, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാര്‍ത്തി വിദേശ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നു : സിബിഐ

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം വിദേശത്തേക്ക് യാത്രചെയ്യുന്നതില്‍ നിന്നു തടയുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സിബിഐ സുപ്രിംകോടതിയില്‍. വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ ചിലത് ക്ലോസ് ചെയ്യാന്‍ കാര്‍ത്തി ശ്രമിക്കുന്നതായി കണ്ടെത്തിയതിനാലാണ് ഈ നടപടിയെന്നും സിബിഐ അറിയിച്ചു.  കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിനു മുമ്പാകെ അന്വേഷണം സംബന്ധിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സിബിഐ അറിയിച്ചു. അഡീഷനല്‍ സോളിസിറ്റര്‍ ജനറന്‍ തുഷാര്‍ മെഹ്തയാണ് സിബിഐക്കുവേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കാര്‍ത്തി ചിദംബരത്തിനുവേണ്ടി ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss