|    Oct 16 Tue, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ ആസ്തി കണ്ടുകെട്ടി

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഏറെ വിവാദമായ എയര്‍സെല്‍-മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള 1.16 കോടി രൂപ വില വരുന്ന ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി) കണ്ടുകെട്ടി. കാര്‍ത്തി ചിദംബരത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്, എസ്ബി അക്കൗണ്ട് എന്നിവയിലുള്ള 90 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 26 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. തന്റെ പേരിലുള്ള സ്വത്തുവകകള്‍ വില്‍ക്കാനും ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കാര്‍ത്തി ശ്രമം നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്  കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇഡി നടപടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കാര്‍ത്തിക്കെതിരേ സിബിഐ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ സ്വത്തുവകകള്‍ വില്‍ക്കാനും ചില ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കാര്‍ത്തി ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.  2008ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് വഴി ഐഎന്‍എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കാര്‍ത്തിക്കെതിരായ ആരോപണം. കേസില്‍ പി ചിദംബരവും ആരോപണം നേരിടുന്നുണ്ട്. ചട്ടപ്രകാരം 600 കോടി രൂപയ്ക്കു മുകളിലുള്ള വിദേശ ഇടപാടുകള്‍ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. എന്നാല്‍, 800 കോടി രൂപ വരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നതാണ് ചിദംബരത്തിനെതിരായ ആരോപണം. വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു ചിദംബരം.  അതേസമയം, മകനെതിരേയുള്ള നടപടി തന്നെ ഭയപ്പെടുത്താനും നിശ്ശബ്ദനാക്കാനുമാണെന്ന് പി ചിദംബരം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss