|    Oct 20 Fri, 2017 5:04 am
Home   >  Todays Paper  >  page 7  >  

കാര്‍ത്തിക്ക്എതിരായ തിരച്ചില്‍ നോട്ടീസിന് സ്‌റ്റേ

Published : 11th August 2017 | Posted By: fsq

 

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കും മറ്റു നാലു പേര്‍ക്കുമെതിരായ കേന്ദ്രം പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഐ ഫയല്‍ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രം പാസ്‌പോര്‍ട്ട് നിയമപ്രകാരം തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കാര്‍ത്തി, സി ബി എന്‍ റെഡ്ഡി, രവി വിശ്വനാഥന്‍, മോഹനന്‍, രാജേഷ്, എസ് ഭാസ്‌കര്‍ രാമന്‍ എന്നിവരുടെ ഹരജിയിലാണ് കോടതി നടപടി. ഫോറിനര്‍ റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസറും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷനും ചേര്‍ന്നാണ് ഇവര്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക