|    Jul 20 Fri, 2018 5:33 pm
FLASH NEWS
Home   >  Sports  >  Cricket  >  

കാര്‍ത്തികിനും പാഞ്ചലിനും സെഞ്ച്വറി, ഇന്ത്യ റെഡ് ടീമിന് കൂറ്റന്‍ ജയം

Published : 10th September 2017 | Posted By: ev sports


ലഗ്‌നൗ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ് ടീമിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഗ്രീനിനെതിരെ 170 റണ്‍സിനാണ് ദിനേഷ് കാര്‍ത്തിക് നായകനായുള്ള റെഡ് ടീം വിജയം പിടിച്ചെടുത്തത്.  ഇന്ത്യ റെഡ് മുന്നോട്ടുവച്ച 474 റണ്‍സ് വിജയ ലക്ഷ്യത്തിനെതിരെ ബാറ്റിങിനിറങ്ങിയ ഗ്രീന്‍ ടീമിന് 89.2 ഓവറില്‍ 303 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചലിന്റെ ബാറ്റിങാണ് ഇന്ത്യ റെഡ് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റെഡ് ടീം ഒന്നാം ഇന്നിങ്‌സില്‍ 323 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ പാഞ്ചലിനൊപ്പം (105) ദിനേഷ് കാര്‍ത്തികിന്റെ (50) യും സുദീപ് ചാറ്റര്‍ജി (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് റെഡ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഗ്രീന്‍ ടീം 157 റണ്‍സിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് വീഴ്്ത്തിയ കെ ഗൗതം നാല് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ എന്നിവരുടെ ബൗളിങാണ് ഗ്രീന്‍ ടീമിനെ തകര്‍ത്തത്.
ഒന്നാം ഇന്നിങ്‌സില്‍ 166 റണ്‍സ് ലീഡും റെഡ് ടീം നേടി. രണ്ടാം ഇന്നിങ്‌സില്‍ പാഞ്ചല്‍ (133*), ദിനേഷ് കാര്‍ത്തിക് (100*) എന്നിവരുടെ ബാറ്റിങ് മികവ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചപ്പോള്‍ 75 ഓവറില്‍ രണ്ട് വിക്കറ്റിന് 307 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് റെഡ് ടീം 474 റണ്‍സ് വിജയ ലക്ഷ്യം ഗ്രീന്‍ ടീമിന് സമ്മാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss