|    Sep 26 Tue, 2017 12:12 am
FLASH NEWS

കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒന്നാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായി

Published : 2nd August 2017 | Posted By: fsq

 

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒന്നാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായി. റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്തവര്‍ക്കുള്ള രണ്ടാംഘട്ട വിതരണം ആഗസത്് മൂന്നു മുതല്‍ ഏഴുവരെ നടക്കും. ആഗസ്ത് മൂന്നിന് കൃഷ്ണപുരം -പഞ്ചായത്ത് ഓഫീസ് ഹാള്‍, കായംകുളം-നഗരസഭ ടൗണ്‍ഹാള്‍, ദേവികുളങ്ങര 270, ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം, കണ്ടല്ലൂര്‍-എന്‍.എസ്.എസ് കരയോഗ മന്ദിരം(പുല്ലുകുളങ്ങര ക്ഷേത്രത്തിന് വടക്കുവശം) എന്നിവിടങ്ങളിലും ഓഗസ്റ്റ് നാലിന് മുതുകുളം  റേഷന്‍കട 256, ഹെല്‍ത്ത് സെന്റര്‍, പത്തിയൂര്‍-  70, പഞ്ചായത്തോഫീസിന് സമീപം, ചേപ്പാട് – പഞ്ചായത്ത് ഹാള്‍, ചിങ്ങോലി  136, പഞ്ചായത്തോഫിസിന് സമീപം എന്നിവിടങ്ങളിലും നടക്കും. ആഗസ്ത് അഞ്ചിന് കാര്‍ത്തികപ്പളളി  143, കാര്‍ത്തികപ്പളളി മാര്‍ക്കറ്റ്, ഹരിപ്പാട്-സപ്ലൈ ഓഫിസ്, പളളിപ്പാട്  ഏ.ആര്‍.ഡി 232 ന് സമീപം, കുറിയിടത്തേരില്‍ ജങ്ഷന്‍, വീയപുരം-പായിപ്പാട് ആശ്വാസ കേന്ദ്രം എന്നിവിടങ്ങളിലും ആഗസ്ത് ഏഴിന് കുമാരപുരം- എന്‍എസ്എസ്, കരയോഗം ഹാള്‍, കരുവാറ്റ 184, വഴിയമ്പലം ജങ്ഷന്‍, ചെറുതന-195, ആയാപറമ്പ് കടവ്, തൃക്കുന്നപ്പുഴ-154, മുസ്്‌ലിം പളളിക്ക് സമീപം, ആറാട്ടുപുഴ 104, വില്ലേജോഫിസിന് സമീപം എന്നിവിടങ്ങളിലും നടക്കും.  കേന്ദ്രങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് അഞ്ചിനുമിടയില്‍ കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റംഗങ്ങളോ നിലവിലുള്ള റേഷന്‍കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി കാര്‍ഡ് കൈപ്പറ്റണം. മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് വില. പട്ടികവര്‍ഗത്തിലെ മുന്‍ഗണന വിഭാഗത്തിനും എഎവൈയ്ക്കും സൗജന്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക