|    Feb 18 Sun, 2018 11:23 pm
FLASH NEWS

കാര്‍ത്തികപ്പള്ളിയില്‍ തണ്ണീര്‍ച്ചാല്‍ സംരക്ഷണത്തിന് ഇനി കയര്‍ ഭൂവസ്ത്രം

Published : 15th December 2017 | Posted By: kasim kzm

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി  ഗ്രാമപ്പഞ്ചായത്തിലെ  കാര്‍ത്തികപ്പള്ളി ഡാണാപ്പടി തോടിന്റെ ഇരു വശങ്ങളും കയര്‍ ഭൂവസ്ത്രം വിരിച്ച്  സംരക്ഷിക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ജങ്ഷനില്‍  നിന്നും വടക്കോട്ട്  250 മീറ്റര്‍ നീളത്തിലാണ്  കയര്‍ മാറ്റ് വിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ പെടുത്തിയാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. ഏകദേശം 80ഓളം തൊഴിലാളികളുടെ നേതൃത്വത്തിലാണ് പണി പുരോഗമിക്കുന്നത്. 5 ദിവസം പിന്നിട്ടു കഴിഞ്ഞു. 50 മീറ്റര്‍ നീളത്തിലുള്ള  അഞ്ചു റോള്‍ കയര്‍ മാറ്റാണ്  സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. 321 540   രൂപയാണ് 250 മീറ്റര്‍ പദ്ധതിക്കുള്ള  അടങ്കല്‍ തുക.  വരുന്ന 6 ദിവസങ്ങളിലായി പണി പൂര്‍ത്തീകരിക്കുമെന്ന്  മേറ്റ്  ഷൈല പറഞ്ഞു. ഗ്രാമപ്പ ഞ്ചായത്ത്  എട്ടാം വാര്‍ഡിലാണ്  ഭൂവസ്ത്രം വിരിക്കുന്നത്.  കാര്‍ത്തികപ്പള്ളി കുമാരപുരം ഹരിപ്പാട് മുനിസിപ്പാലിറ്റി  വഴി ചെറുതന പഞ്ചായത്തിലൂടെ  അച്ചന്‍കോവിലാറിലേക്ക്  ചേരുന്ന തോടാണ്  ഇത്. തോട്ടില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് ഡ്രഡ്ജ് ചെയ്തിരുന്നു.  അതിനാല്‍ ആഴ കൂടുതല്‍  ഉള്ളതു കൊണ്ട്  തോട്ടില്‍ ഇറങ്ങി നിന്ന് തൊഴില്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി  സ്ത്രീ തൊഴിലാളികള്‍  പറയുന്നു. മാത്രമല്ല  ചില സ്ഥലങ്ങളില്‍  വലിയ മരങ്ങള്‍ കടപുഴകി  വീണു കിടക്കുന്നതും തൊഴിലിനു തടസ്സമാവുന്നുണ്ട്.  മറ്റ് പഞ്ചായത്തുകളിലും  കയര്‍ ഭൂവസ്ത്രം വിരിച്ചാല്‍ തോട് മനോഹരമാകുന്നതിനു പുറമെ സംരക്ഷണം ഉറപ്പാവുകയും ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss