|    Feb 21 Wed, 2018 3:07 pm
FLASH NEWS

കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

Published : 11th December 2017 | Posted By: kasim kzm

മട്ടാഞ്ചേരി: രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ച് സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് 34ാമത് കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. നേവല്‍ ഗാര്‍ഡിന്റെ അകമ്പടിയോടെ ഐഎന്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി, മേയര്‍ സൗമിനി ജെയിന്‍, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ കെ ഇമ്പശേഖര്‍, കാര്‍ണിവല്‍ ജനറല്‍ സെക്രട്ടറി വി ഡി മജീന്ദ്രന്‍ തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വിമുക്തഭടന്‍മാരുടെ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടന്നു. പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിച്ചു. എക്‌സ് സര്‍വ്വീസ്‌മെന്‍ കമ്മിറ്റി സെക്രട്ടറി കെ എം പ്രതാപന്‍, ഷൈനി മാത്യൂ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, മുന്‍ മേയര്‍ കെ ജെ സോഹന്‍, സോമന്‍ എം മേനോന്‍ സംസാരിച്ചു.നഗരസഭാ കൗണ്‍സിലര്‍മാര്‍, സൈനികര്‍, വിമുക്തഭടന്മാര്‍, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങള്‍, എന്‍സിസി കേഡറ്റുകളും നാട്ടുകാരും കാര്‍ണിവല്‍ ക്ലബ്ബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss