|    May 24 Thu, 2018 7:20 pm
FLASH NEWS
Home   >  National   >  

കാര്‍ട്ടൂണ്‍ രംഗങ്ങള്‍ അനുകരിച്ച 12വയസുകാരന്‍ വെന്തുമരിച്ചു

Published : 3rd June 2017 | Posted By: mi.ptk

ഹൈദരാബാദ്: കാര്‍ട്ടൂണ്‍ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച 12 വയസുകാരന്‍ വെന്തുമരിച്ചു.തെലുങ്കാന ബാലാപൂര്‍ ഗ്രാമത്തിലെ മഡുഗുള ജയ്ദീപ് ആണ് മരിച്ചത്.
കാര്‍ട്ടൂണ്‍ കഥാപാത്രം തീയിലൂടെ നടക്കുന്നതും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുന്നതും ടിവിയില്‍ കണ്ട ജയ്ദീപ് വീടിന്റെ ടറസില്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ട് അതിലൂടെ നടക്കുകയായിരുന്നു. പൊള്ളലേല്‍ക്കാതെ താന്‍ രക്ഷപ്പെടുന്നത് കാണാന്‍ മാതാപിതാക്കളെ ജയ്ദീപ് വിളിച്ചു. എന്നാല്‍ അവര്‍ എത്തിയപ്പോഴേക്കും ജയ്ദീപിന്റെ ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss