|    Jul 23 Mon, 2018 8:45 pm
FLASH NEWS

കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ മാസ്റ്റര്‍ ആദരപരിപാടികള്‍ ഇന്ന് ആരംഭിക്കും

Published : 15th September 2017 | Posted By: fsq

 

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ മാസ്റ്ററെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 10ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തോടെ പരിപാടി തുടങ്ങും. കാര്‍ട്ടൂണിസ്റ്റ് കെ എ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പി എസ് ഹമീദ് അധ്യക്ഷത വഹിക്കും. നാളെ രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാംപ് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ടി കെ സുജിത്, പി വി കൃഷ്ണന്‍, സഗീര്‍, കെ എ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കും. 17ന് വൈകിട്ട് നാലിന് നടക്കുന്ന ആദരസമ്മേളനം കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss