|    Jun 21 Thu, 2018 5:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

Published : 28th January 2017 | Posted By: fsq

 

വടകര: വിദ്യാഭ്യാസപ്രവര്‍ത്തകനും ജീവകാരുണ്യ സംരംഭങ്ങളുടെ മുന്‍നിര സാരഥിയും പൗരപ്രമുഖനുമായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആയഞ്ചേരി റഹ്മാനിയ്യാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂവമ്പായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ മാനേജര്‍, കാരന്തൂര്‍ സുന്നി മര്‍കസ് ഖജാഞ്ചി, ആയഞ്ചേരി ടൗണ്‍ ജുമുഅത്ത് പള്ളി പ്രസിഡന്റ്, മുക്കടുത്തും വയല്‍ ജുമുഅത്ത് പള്ളി മുത്തവല്ലി, തറോപൊയില്‍ റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, സിറാജുല്‍ ഉലും മദ്‌റസ പ്രസിഡന്റ് എന്നീ പദവികള്‍ നിര്‍വഹിച്ചുവരികയായിരുന്നു. കൂടാതെ കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഉള്‍പ്പെടെയുള്ള നിരവധി മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: തറമ്മല്‍ ബിയ്യാത്തു ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍, അബ്ദുസലാം, കുഞ്ഞാമി, ആസ്യ, നഫീസ, സുലൈഖ, സാറ, റുഖിയ, ഫാത്തിമ. മരുമക്കള്‍: അമ്മങ്കണ്ടി കുഞ്ഞമ്മദ് ഹാജി (കല്ലേരി), വെള്ളറാട്ട് മൊയ്തു ഹാജി (പൈങ്ങോട്ടായി), ഇരിക്കഞ്ചേരി ഹസ്സന്‍ (മുക്കം), മന്‍സൂര്‍ കുരിക്കള്‍ (മഞ്ചേരി), അലി ഹാജി പിലാത്തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് (ഫറോക്ക്), ഷാജി (പരപ്പനങ്ങാടി), ഹഫ്‌സത്ത് (പാറക്കടവ്), നിഷാത്ത് (ആധ്യാപിക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടക്കുമ്പാട,് തലശ്ശേരി), ഷംന കോട്ടക്കല്‍. സഹോദരങ്ങള്‍: പരേതരായ മൊയ്തു ഹാജി, താമശ്ശേരി ബിയ്യാത്തു ഹജ്ജുമ്മ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss