|    Oct 19 Thu, 2017 12:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാര്യവട്ടം വിദ്യാര്‍ഥി സമരം: ഒത്തുതീര്‍പ്പിന് സിന്‍ഡിക്കേറ്റ് ഉപസമിതി

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ ഗവേഷകവിദ്യാര്‍ഥി സമരം ഒത്തുതീര്‍ക്കാനും കഴിഞ്ഞദിവസം സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പിലെ അപാകത പരിശോധിക്കാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്കു രൂപംനല്‍കി.
യോഗത്തില്‍ രണ്ടുമണിക്കൂറോളം ഇതുസംബന്ധിച്ച തര്‍ക്കം ഉണ്ടായി. ഇതിനൊടുവിലാണ് ഉപസമിതിക്ക് തീരുമാനമായത്. ക്യാംപസിലെ സമരവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞ ബാഹ്യ ഇടപെടല്‍ പരാമര്‍ശത്തില്‍ വിശദീകരണം വേണമെന്നും ഇതിനുശേഷം അജണ്ടയിലേക്ക് കടന്നാല്‍ മതിയെന്നും അംഗങ്ങളായ എസ് കൃഷ്ണകുമാര്‍, ജ്യോതികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിസി കാര്യങ്ങള്‍ തുറന്നുപറയണമെന്ന് ഇടതംഗങ്ങളുംആവശ്യപ്പെട്ടുതോടെ തര്‍ക്കം നീണ്ടതോടെയാണ് സമരം ഒത്തുതീര്‍ക്കുന്നതന് ഉപസമിതി രൂപീകരിക്കാന്‍ ധാരണയായത്.
ഇതിനുപുറമെ കംപ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ നിലവിലെ ഒഴിവുകള്‍ പിഎസ്‌സി പട്ടികയില്‍നിന്ന് നികത്താനും തീരുമാനമായി. പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍നിന്ന് അസിസ്റ്റന്റുമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്ന മുറയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ പിരിച്ചുവിടും. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സ്റ്റാഫ് കമ്മിറ്റിയെയും  ചുമതലപ്പെടുത്തി.
വിവാദമായ അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റില്‍നിന്ന് നിയമനം നേടിയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കും.സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകളില്‍ നിയമോപദേശം തേടിയശേഷം നിയമനം നടത്തും.
നിലവിലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വിവിധ വകുപ്പുകളിലെ ഒറ്റതസ്തിക ഒഴിവുകളെല്ലാം ഒരുമിച്ച് നികത്തുന്നതിന് പകരം ഒറ്റക്കൊറ്റയ്ക്ക് നികത്തുന്നത് സംവരണലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമനാംഗീകാരം നല്‍കുന്നതിനോട് എസ് കൃഷ്ണകുമാര്‍, ജ്യോതികുമാര്‍, ഡോ. ജീവന്‍ലാല്‍ എന്നിവര്‍ വിയോജിച്ചു. സ്വയംഭരണാധികാരമുള്ള കോളജുകള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനപ്പുറം മറ്റു കാര്യങ്ങളില്‍കൂടി സര്‍വകലാശാലയുടെ ഇടപെടല്‍ നടത്താന്‍ സിന്‍ഡിക്കേറ്റ് തത്ത്വത്തില്‍ തീരുമാനിച്ചു. കോളജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാരില്‍നിന്ന് റിപോര്‍ട്ട് വാങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക