|    Jun 28 Wed, 2017 5:42 am
FLASH NEWS

കാര്യമ്പാടി പുഴയോരത്തെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

Published : 1st December 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴയിലെ കാര്യമ്പാടി പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. പ്രദേശത്തെ 13ഓളം കുടുംബങ്ങളാണ് പുഴകടന്ന് കിലോമീറ്ററോളം സഞ്ചരിച്ച് തലച്ചുമടായി കുടിവെള്ളമെത്തിക്കുന്നത്. പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പെട്ട കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. കോളനിയിലെ ഒരു വീട്ടില്‍ കിണറുണ്ടെങ്കിലും ഇതു വറ്റിത്തുടങ്ങിയതാണ് കോളനിക്കാര്‍ക്ക് ദുരിതമായത്. കുടിവെള്ളത്തിനായി മറ്റൊരു കിണര്‍ കുഴിച്ചുവെങ്കിലും ഇതിലും വെള്ളം ലഭിച്ചില്ല. കോളനിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കണമെന്ന ആവശ്യമുന്നിയിച്ച് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ പരിഗണിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക