|    Oct 23 Mon, 2017 10:49 pm
FLASH NEWS
Home   >  Kerala   >  

മുലപ്പാല്‍ നിഷേധം ;മാപ്പ് പറഞ്ഞ് കുഞ്ഞിന്റെ പിതാവ്

Published : 5th November 2016 | Posted By: mi.ptk

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവ് അബൂബക്കര്‍ സിദ്ദീഖ് മാപ്പു പറഞ്ഞു. തന്റെ അന്ധവിശ്വാസവും മാനസിക അസ്വാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണമെന്നും അബൂബക്കര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചില ആളുകളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് താനെന്നും തനിക്ക് പറ്റിയ അബദ്ധം അംഗീകരിക്കുന്നതായും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാപ്പ്…….
എനിക്ക് പറ്റിയ അബദ്ധം ഞാന്‍ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല എന്റെ തെറ്റുകള്‍ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ് കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയതാണ് മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത് തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നാല്‍ മുലപ്പാല്‍ നല്കാതിരുന്നാലുള്ള ബവിശ്വത്ത് പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്
ചിലരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞ്ഞാന്‍ ഇത്തരത്തില്‍ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ
മാപ്പ് തരണമെന്ന അപേക്ഷയോടെ
അബൂബക്കര്‍

aboobakkar-facebook

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക