|    Oct 21 Sun, 2018 8:35 pm
FLASH NEWS

കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന്പി വി അന്‍വര്‍ എംഎല്‍എ

Published : 13th December 2017 | Posted By: kasim kzm

നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുമോ ഇല്ലയോ എന്ന് തനിക്ക് പറയാന്‍ ആവില്ലെന്ന് നിലമ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടയണ ഉള്‍പ്പെടുന്ന സ്ഥലം തന്റെ ഉടമസ്ഥതയിലുള്ളതല്ല. അതിനാല്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ടെങ്കില്‍ നിയമമനുസരിച്ചുള്ള പ്രവര്‍ത്തനം അവിടെ നടക്കും. പൊളിക്കുമോ ഇല്ലയോ എന്ന് അതിന്റെ ഉടമസ്ഥര്‍ തീരുമാനിക്കും. തടയണ നിര്‍മാണ സമയത്ത് അത് എംഎല്‍എയുടെ ഉടമസ്ഥതയിലായിരുന്നില്ലേ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, കാര്യങ്ങള്‍ അന്തിമമായി കോടതി തീരുമാനിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരേ കോടതിയില്‍ പോകുമോ എന്ന ചോദ്യത്തിന് അതിന് സ്ഥലമുടമയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുടേയും മുന്‍പില്‍ മതിയായ രേഖകള്‍ സഹിതം കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നിട്ട് ഇപ്പോള്‍ അതൊന്നും ശരിയല്ലെന്നാണ് പഞ്ചായത്തും സെക്രട്ടറിയുമടക്കമുള്ളവര്‍ പറയുന്നത്. അതിനാലാണ് ഇനി കോടതി തീരുമാനിക്കട്ടെ എന്ന് പറയുന്നതെന്നും എംഎല്‍എ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss