|    Oct 19 Thu, 2017 12:07 am
FLASH NEWS
Home   >  News now   >  

കാര്യങ്ങള്‍ ആശങ്കയോടെ കാണുന്നു,സംയമനം പാലിക്കണം: യുഎന്‍

Published : 30th September 2016 | Posted By: G.A.G

Ban-Ki-Moon

യുനൈറ്റഡ് നേഷന്‍സ് : അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കുവാനും സംയമനം പാലിക്കുവാനും ഇന്ത്യയും പാകിസ്താനും തയ്യാറാവണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍് ബാന്‍ കി മൂണിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് ആവശ്യപ്പെട്ടു, ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ സ്ഥിതിഗതികള്‍ ഐക്യരാഷ്്ട്രസഭ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

dajiric

സ്റ്റീഫന്‍ ദുജാറിക്

ഇന്ത്യാ പാക് ബന്ധങ്ങള്‍ നിരീക്ഷിക്കുന്ന യുഎന്‍ സൈനിക നിരീക്ഷക സംഘത്തിന് മേഖലയിലെ വെടിനിറുത്തല്‍ ലംഘനത്തെക്കുറിച്ച്് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുജാറിക് അറിയി്ച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക