|    Jul 23 Mon, 2018 7:51 am

കാരുണ്യവും സൗഹൃദവും സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യം: കെ സി വേണുഗോപാല്‍ എംപി

Published : 14th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കാരുണ്യവും സൗഹൃദവും സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും സ്പര്‍ദ്ധകള്‍ വെടിഞ്ഞ് മാനവകുലം ഒന്നാണെന്ന സന്ദേശം പ്രചരിപ്പിക്കുവാന്‍ മതവിശ്വാസങ്ങള്‍ക്ക് കഴിയണമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തുന്നവരെ സമൂഹം തിരിച്ചറിയണം. മുസ്്‌ലീം കള്‍ച്ചറല്‍ അസ്സോസിയേറ്റ് ജില്ലാ കമ്മിറ്റി തൊടിയൂര്‍ അരമത്തുമഠത്തിന് സമീപം ശാരീരിക മാനസിക വൈകല്യമുള്ള മനട്ട വടക്കതില്‍ നിസാനയ്ക്ക് നിര്‍മിച്ചു നല്‍കിയ കാരുണ്യഭവന ദാന ചടങ്ങിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. വീടിന്റെ താക്കോല്‍ ദാനം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംഎ സലാം ചികില്‍സാ ധനസഹായവിതരണം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കുറ്റിയില്‍ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ്ദാനം സിആര്‍ മഹേഷും വസ്ത്രവിതരണം കുറ്റിയില്‍ ശ്യാമും നിര്‍വ്വഹിച്ചു. പി ആര്‍ വസന്തന്‍, എംഎസ് ഷൗക്കത്ത്, മുനമ്പത്ത് ഷിഹാബ്, വിഎ റഹുമാന്‍, തൊടിയൂര്‍ താഹ, നിസാര്‍ കൊല്ലശ്ശേരില്‍, ഉമയനല്ലൂര്‍ ഷിഹാബ്, ശൂരനാട് സൈനുദ്ദീന്‍, നജീബ് മണ്ണേല്‍, സുബൈര്‍ തട്ടാന്‍പറമ്പില്‍, തൊടിയൂര്‍ വിജയന്‍, ഷീലാജഗദരന്‍, തൊടിയൂര്‍ കുട്ടപ്പന്‍, സുലൈമാന്‍കുഞ്ഞ് സംസാരിച്ചു. രാവിലെ നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖാ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ അബ്ദുല്‍ സലാം , ചിറക്കട ഷറഫുദ്ദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss