|    Sep 23 Sun, 2018 9:47 am
FLASH NEWS

കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി വെള്ളാങ്ങല്ലൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍

Published : 11th September 2018 | Posted By: kasim kzm

വെള്ളാങ്ങല്ലൂര്‍: കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനിലെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയനാണ് തങ്ങളുടെ ഞായറാഴ്ചയിലെ ഒരു ദിവസത്തെ വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ നല്‍കുന്നത്. സാധാരണക്കാരുടെ സാരഥികളായ, ഗ്രാമത്തിന്റെ ഹൃദയതുടിപ്പ് അറിയുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച പണം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍ കുമാറിനെ ഏല്‍പ്പിക്കും. ടി.കെ.ഹരി, കെ.കെ.യൂസഫ്, പി.വി.ഗോപി, പി.എ.രാജീവ്, എം.എം.വേലായുധന്‍, സി.ഡി.ജോയ്, പി.ബി.ഷിഹാബ് എന്നീ ഓട്ടോ ഡ്രൈവര്‍മാരാണ് സ്‌നേഹനിധിക്ക് നേതൃത്വം നല്‍കിയത്.മെഡിക്കല്‍ ക്യാംപ് ചാലക്കുടി: പ്രളയകെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹകാര്യദര്‍ശി പി.എന്‍.ഈശ്വരന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss