|    Jul 21 Fri, 2017 12:21 pm
FLASH NEWS

കാരുണ്യത്തിന്റെ കൈത്താങ്ങുമായി പല്ലാരിമംഗലം പ്രവാസി അസോസിയേഷന്‍

Published : 25th August 2016 | Posted By: SMR

കോതമംഗലം: അശരണരും നിരാലംബരുമായ നിര്‍ധനരോഗികള്‍ക്ക് സ്വാന്ത്വനത്തിന്റെ കൈത്താങ്ങായി മാറുകയാണ് പല്ലാരിമംഗലം പ്രവാസി അസോസിയേഷന്‍.
നിര്‍ധനരായ രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പല്ലാരിമംഗലം പഞ്ചായത്തിലെ പ്രവാസികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് പല്ലാരിമംഗലം പ്രവാസി അസോസിയേഷന്‍. ഇന്ന് ഇതിന്റെ തണല്‍ അനുഭവിക്കുന്ന നിരവധി കുടുംബങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്.
കഴിഞ്ഞ ദിവസം ജോലിക്കിടെ ഗുരുതരമായി പരിക്കേറ്റ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മൈലൂര്‍ സ്വദേശിയായ യുവാവിനും കൂടാതെ ആഴ്ചകള്‍ക്ക് മുമ്പ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ രണ്ട് കുട്ടികള്‍ ഉള്‍പെടെ ചെറുതും വലുതുമായ നിരവധി സഹായങ്ങള്‍ ചെയ്യാന്‍ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെ നിരവധി കുടുംബങ്ങളുടെ കണ്ണുനീര്‍ ഒപ്പി നാടിനാകെ മാതൃകയായി മാറിയിരിക്കുകയാണ് പല്ലാരിമംഗലം പ്രവാസി അസോസിയേഷന്‍. ഇനിയും നിരവധി ആളുകള്‍ സഹായ അഭ്യര്‍ത്ഥനയുമായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും. അവര്‍ക്കുള്ള സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ സലീം മുഞ്ചക്കല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക