|    Oct 15 Mon, 2018 9:14 pm
FLASH NEWS
Home   >  Sports  >  Cricket  >  

കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഗംഭീര്‍: സോറയുടെ പഠനച്ചെലവ് ഗംഭീര്‍ വഹിക്കും

Published : 5th September 2017 | Posted By: ev sports

ന്യൂഡല്‍ഹി: കാരുണ്യത്തിന്റെ കരങ്ങളുമായി ഗൗതം ഗംഭീര്‍ വീണ്ടും രംഗത്ത്. ജമ്മു കശ്മീരില്‍ സായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്‌ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ പഠനച്ചെലവ് ഏറ്റെടുത്താണ് ഗംഭീര്‍ മാതൃകയാവുന്നത്.
സൊഹ്‌റ, നിന്നെ താരാട്ട് പാടി ഉറക്കാന്‍ എനിക്കാവില്ല, പക്ഷേ നിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ നിന്റെ പഠനചെലവ് ഞാന്‍ വഹിക്കും. നിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഈ ഭൂമിയില്‍ വീഴരുത്. അത് താങ്ങാന്‍ ഈ ഭൂമിക്ക് ശ്ക്തയില്ല. രക്തസാക്ഷിത്വം വഹിച്ച നിന്റെ അച്ഛന് എന്റെ അച്ഛന് എന്റെ അഭിവാദ്യങ്ങള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കരയുന്ന സൊഹ്‌റയുടെ ചിത്രത്തോടൊപ്പം ഗംഭീര്‍ കുറിച്ചു.
ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീര്‍ കഴിഞ്ഞ ഇടയ്ക്ക് ചത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ മക്കളുടെ പഠനച്ചെലവും ഏറ്റെടുത്തിരുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഴിയാണ് ഗംഭീര്‍ കുട്ടികളുടെ പഠന് ചെലവ് ഏറ്റെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss