|    Oct 22 Mon, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാരിബീയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ

Published : 9th September 2017 | Posted By: fsq

 

ചുഴലിക്കാറ്റ്: 14 പേര്‍ മരിച്ചുവാഷിങ്ടണ്‍: ഹാര്‍വി വിതച്ച ദുരന്തഭീതി കെട്ടടങ്ങും മുമ്പേ യുഎസിലും കാരിബീയന്‍ തീരങ്ങളിലും 14 പേരുടെ മരണത്തിനിടയാക്കിയ ഇര്‍മ ചുഴലിക്കാറ്റ് ടര്‍ക്‌സ്, കായ്‌കോസ് ദ്വീപുകളില്‍ കനത്ത നാശം വിതച്ചു മുന്നേറുന്നു. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ ആഞ്ഞടിക്കുന്നത്. ശക്തമായ ചുഴലിക്കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്ന ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ദ്വീപുകളില്‍ ആദ്യമായാണ് കാറ്റഗറി-5ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് വീശുന്നത്. കാറ്റഗറി 4ലേക്ക് ചുഴലിക്കാറ്റിനെ തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും അങ്ങേയറ്റം അപകടകാരിയാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഈയാഴ്ച തന്നെ ഇര്‍മ ഫ്‌ളോറിഡയിലേക്കു കടക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചത്. തീരപ്രദേശത്തുള്ള അഞ്ചു ലക്ഷം പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. കാരിബീയന്‍ രാജ്യമായ ബഹാമാസിലെ ആറു ദ്വീപുകള്‍ ഒഴിപ്പിച്ചു. ആഴ്ചയുടെ അവസാനത്തോടെ ചുഴലിക്കാറ്റിന്റെ വേഗം 270 കിലോമീറ്ററായി കുറയുമെന്ന് യുഎസ് ദേശീയ കാലാവസ്ഥാ സേവന വകുപ്പ്്് അറിയിച്ചു. 12 ലക്ഷം പേരെ ബാധിച്ച ഇര്‍മ ദിവസങ്ങള്‍ക്കകം ദിവസങ്ങള്‍ക്കം 2.6 കോടി ജനങ്ങളെ ബാധിക്കുമെന്ന് റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപമാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേപ് വെര്‍ദ് ദ്വീപുകളില്‍ നിന്നുതന്നെ ഉദ്ഭവിച്ച ഹ്യൂഗോ, ഫ്‌ളോയ്ഡഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും തീവ്രതയുള്ളതായിരുന്നു. ഇര്‍മയില്‍ ബാര്‍ബൂഡ ദ്വീപും സെന്റ് മാര്‍ട്ടിനും പൂര്‍ണമായി തകര്‍ന്നുവെന്നാണ് റിപോര്‍ട്ടുകള്‍. 1800ലധികം പേര്‍ അധിവസിക്കുന്ന ദ്വീപാണ് ബാര്‍ബൂഡ. പത്തു വര്‍ഷത്തിനിടെ അത്‌ലാന്റിക്കില്‍ നിന്നു വീശുന്ന ശക്തമായ ചുഴലിക്കാറ്റാണ് ഇര്‍മ. ചുഴലിക്കാറ്റിന് ഇരയായവരെ രക്ഷിക്കാന്‍ ബ്രിട്ടന്‍ കാരിബീയയിലേക്ക് കപ്പല്‍ അയച്ചു. ഫ്‌ളോറിഡയിലേക്കു നീങ്ങുന്ന കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഫ്‌ളോറിഡയില്‍ അപകടസാധ്യത കൂടിയ മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു. അത്‌ലാന്റിക്കില്‍ ജോസ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നുവെന്ന റിപോര്‍ട്ടുകളും അതിനിടെ പുറത്തുവരുന്നത് മേഖലയില്‍ ഭീതി ഉയര്‍ത്തിയിരിക്കുകയാണ്. ഇര്‍മ കടന്നുപോകുന്ന പാതയിലൂടെയാവും ജോസും വീശുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss