|    Feb 19 Mon, 2018 3:37 am
FLASH NEWS
Home   >  Sports  >  Cricket  >  

കാരിബീയന്‍സിനെ വീഴ്ത്തി കിവീസിന് പരമ്പര

Published : 12th December 2017 | Posted By: vishnu vis

ഹാമില്‍ട്ടന്‍:  വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം.  കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിനെ 240 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പര 2-0 ന് സ്വന്തമാക്കി. 444  വിജയ ലക്ഷ്യത്തത്തിലേക്ക് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ്  203 റണ്‍സിന് കൂടാരം കയറുകയായിരുന്നു. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 373 റണ്‍സ് വിന്‍ഡീസിന് മുന്നില്‍ നീട്ടിയപ്പോള്‍ 221 റണ്‍സിന് വിന്‍ഡീസ് താരങ്ങള്‍ പുറത്താവുകയായിരുന്നു. 152റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 291 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ ടെസ്റ്റില്‍ 17ാം സെഞ്ച്വറി കരസ്ഥമാക്കിയ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറാണ് (107*) കളിയിലെ താരം. നാലാം ദിനമായ ഇന്നലെ രണ്ടിന് 30 റണ്‍സ്  എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിന് 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഒന്നാം ഇന്നിങ്‌സിലെ ഹിറ്റ്മാന്‍  ബ്രാത്ത്‌വെയ്റ്റിനെ(20)  നഷ്ടമായി. കാരിബീയന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഷായ് ഹോപും(23) മടങ്ങി. അധികം വൈകാതെ സുനില്‍ അംബ്രിസും(5) ഷെയിന്‍ ഡൗറിച്ചും(0) മടങ്ങിയതോടെ വിന്‍ഡീസിന്റെ സമ്മര്‍ദ്ദം കൂടി. പിന്നീട്  ഒത്തുചേര്‍ന്ന റോസ്റ്റന്‍ ചെയ്‌സും റെയ്ഫറും തകര്‍പ്പന്‍  കൂട്ടുകെട്ടോടെ വിന്‍ഡീസ്  സ്‌കോറിങ്  ഉയര്‍ത്തി.  പക്ഷേ,സ്‌കോര്‍158ല്‍ നില്‍ക്കേ വിന്‍ഡീസിന് വീണ്ടും  പ്രഹരമേല്‍പ്പിച്ചു കൊണ്ട് മികച്ച  നിലയില്‍ ബാറ്റേന്തിയിരുന്ന റോസ്റ്റന്‍ ചെയ്‌സിനെ(64) നീല്‍ വാഗ്നര്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് റെയ്ഫറെയും(29) കെമര്‍ റോച്ചിനെയും (32) കുമ്മിന്‍സിനെയും (9) കൃത്യമായ ഇടവേളകളില്‍ കിവീസ് പേസര്‍മാര്‍ മടക്കിയതോടെ ന്യൂസിലന്‍ഡ് 240 റണ്‍സിന്റെ വിജയം ആഘോഷിച്ചു, ഒപ്പം പരമ്പരയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss