|    Jan 21 Sat, 2017 8:51 pm
FLASH NEWS

കാരിച്ചാല്‍ ചുണ്ടന് നെഹ്‌റു ട്രോഫി

Published : 14th August 2016 | Posted By: SMR

ആലപ്പുഴ: പുന്നമടക്കായലില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത 64ാമത് നെഹ്‌റുട്രോഫി ജലോല്‍സവത്തില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് കിരീടം. കലാശപ്പോരില്‍ 4.22.1 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു കാരിച്ചാല്‍ ജേതാക്കളായത്.
4.32.5 സെക്കന്‍ഡില്‍ തുഴഞ്ഞെത്തിയ കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേല്‍ ചുണ്ടന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ രണ്ടാമതെത്തി. 4.33.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണു മൂന്നാംസ്ഥാനം. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
രണ്ട് ഹാട്രിക് അടക്കം 14ാം തവണയാണു കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. കഴിഞ്ഞതവണ ജവഹര്‍ തായങ്കരിയിലൂടെ വേമ്പനാട് ബോട്ട് ക്ലബ്ബ് കിരീടം നേടിയിരുന്നു. മല്‍സരക്രമത്തില്‍ മാറ്റംവരുത്തിയായിരുന്നു ഇത്തവണ ജലമേള. ഹീറ്റ്‌സില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത ചുണ്ടന്‍വള്ളങ്ങളെയാണ് ഫൈനലില്‍ പങ്കെടുപ്പിച്ചത്. 20 ചുണ്ടന്‍വള്ളങ്ങള്‍ അഞ്ച് ഹീറ്റ്‌സുകളിലായി മാറ്റുരച്ചു. മൂന്നാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കിലൂടെ തുഴഞ്ഞ കാരിച്ചാല്‍ 4.15.1 സെക്കന്‍ഡ് എന്ന റെക്കോഡുമായാണ് ഫൈനലില്‍ പ്രവേശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക