|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  Kerala   >  

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

Published : 14th September 2017 | Posted By: shadina sdna


കൊച്ചി: കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് തലശ്ശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയുടെ ശാസന. ചിന്ത പബ്ലിക്കേഷനില്‍ ജോലി ചെയ്യാനുള്ള അനുമതിയും റദ്ദാക്കി. തിരുവനന്തപുരത്തേക്ക് പോവാന്‍ 3 മാസത്തേക്ക് നല്‍കിയ അനുമതി നീട്ടണമെന്ന കാരായി രാജന്റെ ഹരജിയും കോടതി തള്ളി. എറണാകുളം ജില്ല വിട്ടു പോവരുതെന്നും കോടതി വ്യക്തമാക്കി. കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടികാണിച്ചായിരുന്നു സിബിഐ കോടതിയെ സമീപിച്ചത്. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച ഇളവ് രാജന്‍ ദുരുപയോഗം ചെയ്‌തെന്നും ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ കാരായി രാജന്‍ മണിക്കൂറുകളോളം പങ്കെടുക്കുകയും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം നല്‍കുന്ന ടാഗ് അണിഞ്ഞിരുന്നതായും സിബിഐ ഹരജിയില്‍ പറയുന്നു.   വിചാരണ പൂര്‍ത്തിയാക്കും വരെ കണ്ണൂര്‍ ജില്ലയില്‍ പോലും പ്രവേശിക്കരുതെന്ന വിലക്കു നിലനില്‍ക്കെ തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരായി രാജന്‍ പ്രവേശിച്ചതു ഗുരുതരമായ നിയമലംഘനമാണെന്നും സിബിഐ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss