|    Oct 21 Sun, 2018 8:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

Published : 14th September 2017 | Posted By: fsq

 

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് കാരായി രാജന്‍ തലശ്ശേരിയില്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനെതിരേ സിബിഐ. കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയില്‍ എത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച ഇളവ് രാജന്‍ ദുരുപയോഗം ചെയ്‌തെന്നും സിബിഐ ആരോപിക്കുന്നു. തലശ്ശേരിയിലെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കാരായി രാജന്‍ മണിക്കൂറുകളോളം പങ്കെടുത്തു. രാജനു മുന്‍നിരയില്‍ തന്നെ ഇരിപ്പിടവും കിട്ടിയിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം നല്‍കുന്ന ടാഗും രാജന്‍ അണിഞ്ഞിരുന്നതായി സിബിഐ ഹരജിയില്‍ പറയുന്നു. ഫസല്‍ വധക്കേസ് രജിസ്റ്റര്‍ ചെയ്ത അതേ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് മുനിസിപ്പല്‍ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. വിചാരണ പൂര്‍ത്തിയാക്കും വരെ കണ്ണൂര്‍ ജില്ലയില്‍ പോലും പ്രവേശിക്കരുതെന്ന വിലക്കു നിലനില്‍ക്കെ തലശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാരായി രാജന്‍ പ്രവേശിച്ചതു ഗുരുതരമായ നിയമലംഘനമാണെന്നു സിബിഐ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss