|    Mar 24 Fri, 2017 1:33 pm
FLASH NEWS

കാരായി ചന്ദ്രശേഖരന്‍ രാജിവച്ചു

Published : 11th February 2016 | Posted By: G.A.G

karayi-chandrasekharanകണ്ണൂര്‍: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണു നടപടി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. സമാനമായ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത്് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവെച്ചിരുന്നു.

തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് ചന്ദ്രശേഖരന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാക്കമ്മിറ്റിയില്‍ ധാരണയായിരുന്നത്്്. ഏരിയാ കമ്മിറ്റിയും തീരുമാനം അനുകൂലിച്ചതോടെ  കാരായി രാജന് പിന്നാലെ കാരായി ചന്ദ്രശേഖരനും സ്ഥാനമൊഴിയുമെന്ന വ്യക്തമായിരുന്നു. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കാതിരുന്നത്.

(Visited 249 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക