|    Oct 23 Mon, 2017 8:16 am

കാരായിമാരെ മലപ്പുറത്ത് മല്‍സരിപ്പിക്കാന്‍ തയ്യാറാവണം: ശോഭ സുരേന്ദ്രന്‍

Published : 25th October 2015 | Posted By: SMR

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാര്‍ ശുദ്ധാത്മാക്കളാണെന്ന സിപിഎം വാദത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇവരെ മലപ്പുറത്ത് മല്‍സരിപ്പിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിനെ സിപിഎമ്മിന്റെ കള്‍ച്ചറല്‍ ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി ലഭിച്ച റിപോര്‍ട്ടാണ് പിണറായി പുറത്തുവിട്ടത്.
മലപ്പുറത്ത് ജനകീയ മുന്നണി, വികസന മുന്നണി തുടങ്ങിയ വിവിധ കൂട്ടായ്മ രൂപീകരിച്ചാണ് ലീഗുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. തിരൂര്‍, കൊണ്ടോട്ടി, ചേലമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഎമ്മിന് ലീഗുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. വര്‍ഗീയ അജണ്ടയുമായി മുന്നോട്ടുപോവുന്ന സിപിഎം ഭാവിയില്‍ കനത്ത വില നല്‍കേണ്ടിവരും. ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരിലാണ് കേരളത്തില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയത്. ഇപ്പോള്‍ എസ്എഫ്‌ഐക്കാരെ ഇളക്കിവിട്ട് കലാലയങ്ങളില്‍ സ്പര്‍ധയുണ്ടാക്കാനാണ് സിപിഎം ശ്രമം.
കേരളത്തിലെ ബിജെപി ഒരു ജനകീയ ബദല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മുപ്പതോളം സാമുദായിക സംഘടനകളുമായി ബിജെപി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഈ ബദലിന് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക