|    Jan 17 Tue, 2017 10:30 am
FLASH NEWS

കാരാട്ടിനെ അപമാനിച്ചിട്ടില്ല: കനയ്യകുമാര്‍

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് എഐഎസ്എഫ് നേതാവും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവുമായ കനയ്യകുമാര്‍. ബിജെപി വര്‍ഗീയ ഫാഷിസ്റ്റ് ആണെന്നുള്ളത് തന്റെ അഭിപ്രായമാണ്. എന്നാല്‍, കാരാട്ടിന്റെ പേര് താന്‍ വ്യക്തിപരമായി പരാമര്‍ശിച്ചിരുന്നില്ല – കനയ്യ വ്യക്തമാക്കി.
ബിജെപി ഫാഷിസ്റ്റ് സംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരേ കനയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജെഎന്‍യുവില്‍ പഠിച്ച മുതിര്‍ന്ന സഖാവ് ബിജെപി ഫാഷിസ്റ്റ് സംഘടനയല്ലെന്നും ഏകാധിപത്യ പ്രവണതയുളള സംഘടന മാത്രമാണെന്നുമാണ് പറയുന്നത്. സഖാവേ, ബിജെപിയോട് പോരാടാന്‍ സാധിക്കില്ലെങ്കില്‍ ന്യൂയോര്‍ക്കിലേക്ക് പോവു എന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക