|    Aug 18 Sat, 2018 11:26 pm
FLASH NEWS

കാരശ്ശേരി വൈശ്യംപുറത്ത് രണ്ടര അടി നീളമുള്ള വടിവാള്‍ കണ്ടെത്തി

Published : 10th March 2018 | Posted By: kasim kzm

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം ഭാഗത്ത് വടിവാള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാള്‍ കണ്ടത്. ഏറെക്കാലത്തെ പഴക്കമുള്ളതാണന്ന് കരുതുന്ന വാള്‍ മണ്ണിനടിയില്‍ കിടന്ന് പൂര്‍ണ്ണമായും തുരുമ്പിച്ച നിലയിലാണ്.
വാളിന്റെ പിടിയില്‍ പിടിക്കാന്‍ പാകത്തിന് തുണി ചുറ്റിയതായും കാണാം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  വാള്‍ കണ്ടെത്തിയത് നാട്ടുകാരെ  ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss