|    Nov 19 Sun, 2017 11:20 pm
FLASH NEWS

കാരശ്ശേരിയില്‍ നെല്‍വയല്‍ നികത്തി വാഴകൃഷിക്ക് നീക്കം

Published : 13th August 2017 | Posted By: fsq

 

മുക്കം: ഒരു കാലത്ത് സമൃദ്ധമായി നെല്‍കൃഷി ചെയ്തിരുന്ന കാരശ്ശേരിയിലെ വയലുകളില്‍ ഇന്ന് വന്‍തോതിലാണ് വാഴകൃഷി ചെയ്യുന്നത്. വാഴ കൃഷിക്കായി കീടനാശിനി പ്രയോഗവും തോട്ടിലെ വെള്ളം ഗതിമാറ്റി വിടുന്നതായും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പതിനഞ്ചാം വാര്‍ഡില്‍ പെട്ട അടിയാരക്കല്‍, ചീപ്പാംകുഴി പ്രദേശങ്ങളിലാണ് ജനങ്ങള്‍ പ്രതിഷേധവുമായെത്തിത്. വാഴ കൃഷിക്കായി കീടനാശിനി പ്രയോഗിക്കുന്നതിനാല്‍ പ്രദേശത്ത് കാന്‍സര്‍ രോഗമടക്കം റിപോര്‍ട്ട് ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത അംഗന്‍വാടിയിലും സ്‌കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് കീടനാശിനി പ്രയോഗം വലിയ ഭീഷണിയാണ്. പ്രദേശത്തെ കിണറുകളിലടക്കം ജലനിരപ്പ് ക്രമാതീതമായി താഴുന്ന അവസ്ഥയാണന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വയലിനോട് ചേര്‍ന്ന തോടിലെ വെള്ളം ഗതിമാറ്റി പുഴയിലേക്ക് ഒഴുക്കിവിടുന്നത് കൊണ്ട് വലിയ ജലക്ഷാമമാണ് പ്രദേശത്തുള്ളത്. അതെസമയം വേനല്‍കാലത്ത് പുഴകളില്‍ നിന്ന് വലിയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വയലിലേക്ക് പമ്പ് ചെയ്ത് വാഴ കര്‍ഷകര്‍ കൃഷി സുഗമമാക്കുന്നു. കടുത്ത വരള്‍ച്ചമൂലം പലയിടങ്ങളിലും പഞ്ചായത്തധികൃതര്‍ സ്ഥാപിച്ച തടയണകള്‍ പൊളിച്ചുമാറ്റിയതായും നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക