|    Aug 20 Sun, 2017 1:30 pm
FLASH NEWS

കാരയ്ക്കാമണ്ഡപം അക്രമം: നാലുപേര്‍ പിടിയില്‍

Published : 17th October 2016 | Posted By: Abbasali tf

ബാലരാമപുരം: കാരയ്ക്കാമണ്ഡപത്ത് ഒരാഴ്ച മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ഒരാഴ്ച് മുമ്പ് വെള്ളായണി സ്വദേശി റഫീഖ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിന്റെ തുടക്കം കുറിച്ച അക്രമസംഭവത്തിലാണ് ഇവര്‍ പിടിയിലായത്. നേമം കാരയ്ക്കാമണ്ഡപം സ്വദേശികളായ അന്‍ഷാദ്(23) സിയാദ്(28), ഷഹനാസ്(21), അസറുദ്ദീന്‍(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് രാത്രി കാരയ്ക്കാമണ്ഡപം ജങ്ഷനില്‍ നിന്ന അബൂഷാക്കിറിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് മരണപ്പെട്ട റഫീഖിന്റെ സംഘത്തിലെ ഈ നാലുപേരെയും അറസ്റ്റു ചെയ്തത്. അബൂഷാക്കിറിനെ വെട്ടിയതിനെ തുടര്‍ന്നാണ് എതിര്‍ഭാഗത്തുള്ളവര്‍ കാരയ്ക്കാമണ്ഡപം തലവിള ഭാഗത്ത് നിന്നും റഫീഖിനെ പിടികൂടി മര്‍ദിച്ചത്. മര്‍ദനത്തിനിടെ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ റഫീഖ് എട്ടാം തിയ്യതി  പുലര്‍ച്ചെ മരിക്കുകയായിരുന്നു. നേരത്തെ ഒരു ഭാഗത്തെ മാത്രം പോലിസ് പിടികൂടിയെന്നും അക്രമത്തിന് തുടക്കം കുറിച്ചവരെ പോലിസ് പിടികൂടിയില്ലായെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ഇവര്‍ അറസ്റ്റ് വരിച്ചത്. സംഭവത്തിന്റെ തലേദിവസം അബൂഷാക്കിര്‍ ഇവര്‍ക്കെതിരേ നേമം പോലിസിന് പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുക്കാത്തതാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക