|    May 24 Wed, 2017 2:09 am
FLASH NEWS

കാരയ്ക്കലില്‍ രാഹുല്‍ ഗാന്ധി പൊട്ടിച്ചിതറുമെന്ന് ഭീഷണിക്കത്ത്

Published : 9th May 2016 | Posted By: sdq

RAHUL_GANDHI.

ന്യൂഡല്‍ഹി: നാളെ കാരയ്ക്കലില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് തമിഴിലെഴുതിയ ഭീഷണിക്കത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി നാരായണസ്വാമിക്ക് കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പോണ്ടിച്ചേരിയിലെ വ്യവസായങ്ങളെല്ലാം പൂട്ടിപ്പോയതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും കത്തില്‍ പറയുന്നു. പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day