|    Jan 20 Fri, 2017 5:16 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കാരമൂല ദാറുസ്വലാഹ് ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് സ്വീകരണം

Published : 7th August 2016 | Posted By: SMR

ദോഹ:  മത, ഭൗതിക സമന്വയ വിദ്യാഭ്യാസം പാവപ്പെട്ട കുട്ടികള്‍ക്ക്  ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടെ കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയെ സഹായിക്കുന്നതിനുള്ള ഖത്തര്‍  ചാപ്റ്ററിന്റെ സാരഥികള്‍ക്ക് കാരമൂലയിലെ ആസ്ഥാനത്ത് സ്വീകരണം നല്‍കി.
ക്യാംപസും പരിസരങ്ങളും ചുറ്റിക്കണ്ട നേതാക്കള്‍ സ്ഥാപനത്തിന്റെ പുതിയ പദ്ധതികള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു.
അങ്കണത്തില്‍ സംഘടിപ്പിച്ച ഡെലിഗേറ്റ്‌സ് മീറ്റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സി കെ കാസിം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ പ്രസിഡന്റ് മടവൂര്‍ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു.  പി സി ഷരീഫ്, സമദ് വട്ടോളി, ഷമീം വാവാട്, ടി പി അബ്ബാസ്, കെ ടി ഇബ്രാഹിം അമ്പലക്കണ്ടി,  എം കെ ഉമ്മര്‍ ബാഖവി, നവാസ് ഓമശ്ശേരി,  യൂനുസ് പുത്തലത്ത്, ഷൗക്കത്ത് അസ്‌ലമി സംസാരിച്ചു.
ദാറുസ്വലാഹ് ജനറല്‍ സെക്രട്ടറി മുക്കം സലാം ഫൈസി സ്വാഗതവും പി സി അലിക്കുഞ്ഞി ഫൈസി നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക