|    Dec 10 Mon, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാരക്കോണം മെഡിക്കല്‍ കോളജിലെ 11 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി

Published : 17th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്ന 11 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി.
പ്രവേശന മേല്‍നോട്ടത്തിനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടേതാണ് നടപടി. ഈ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷ ന്‍ നല്‍കരുതെന്ന് സമിതി ആരോഗ്യ സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും നി ര്‍ദേശം നല്‍കി. ഇക്കൊല്ലം രജിസ്‌ട്രേഷന്‍ നല്‍കേണ്ട ഈ കോളജിലെ 89 വിദ്യാര്‍ഥികളുടെ പട്ടിക സമിതി അംഗീകരിച്ചു. സിഎംഎസ് ആംഗ്ലിക്ക ന്‍ സഭാംഗങ്ങളുടെ മക്കള്‍ എന്ന നിലയില്‍ പ്രവേശനം നേടിയ ഒമ്പതുപേരുടെയും സിഎസ്‌ഐ അനുബന്ധ സമുദായാംഗം എന്ന നിലയില്‍ പ്രവേശനം നേടിയ രണ്ടുപേരുടെയും പ്രവേശനമാണ് റദ്ദാക്കിയത്. ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ് ഡേവിഡ് ലൂക്കോസ് നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരാണ് പുറത്താക്കപ്പെട്ടവരില്‍ 9പേരും.
ഡേവിഡ് ലൂക്കോസ് ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ് മാത്രമാണെന്നും സിഎംഎസ് ആംഗ്ലിക്കന്‍ ചര്‍ച്ച് അംഗങ്ങള്‍ക്കെന്ന നിലയില്‍ ഇദ്ദേഹം നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റ് അസാധുവാണ്. സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബിഷപ് വന്‍തുക കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളിക്കളയാന്‍ കഴിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss