|    Jan 20 Fri, 2017 5:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കായിക രംഗത്ത് വസ്ത്ര വിപ്ലവം കുറിക്കാന്‍ ഖത്തരി യുവതികള്‍

Published : 10th October 2016 | Posted By: SMR

ദോഹ: കായിക രംഗത്ത് മാന്യമായ വസ്ത്രം രൂപകല്‍പ്പന ചെയ്യാനുള്ള ശ്രമത്തിന് രണ്ട് ഖത്തരി യുവതികള്‍ പൊതുജനങ്ങളുടെ സഹായം തേടി. വ്യയാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം മുഴുവന്‍ മാന്യമായി മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തേടിയുള്ള അലച്ചില്‍ നിരാശയില്‍ കലാശിച്ചപ്പോഴാണ് ഹയ അല്‍ഗാനിം, ആമിന അഹ്മദി എന്നിവര്‍ സ്വന്തമായി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനിച്ചത്. ഊല സ്‌പോര്‍ട്‌സ് എന്ന പേരിലുള്ള കമ്പനി രൂപീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തനം മുന്നോട്ടു നീക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കിളിമഞ്ചാരോ മല കയറാനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് ഇവര്‍ക്ക് വസ്ത്രങ്ങളുടെ കാര്യത്തില്‍ പ്രയാസം നേരിട്ടത്. ഒരു വര്‍ഷത്തെ പരിശ്രമ ഫലമായി അയഞ്ഞതും ശരീരം മുഴുവന്‍ മറക്കുന്നതുമായ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇവ വിപണിയില്‍ എത്തിക്കുന്നതിന് ഇവര്‍ സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. 55,000 റിയാല്‍ സമാഹരിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്. സംഭാവന നല്‍കുന്നവര്‍ക്ക് ആദ്യ ശേഖരത്തില്‍പ്പെടുന്ന വസ്ത്രങ്ങള്‍ക്ക് ഇളവ് ലഭിക്കും. അഴിഞ്ഞു വീഴാത്തതും എന്നാല്‍ അയവുള്ളതുമായ ശിരോവസ്ത്രങ്ങള്‍, വിയര്‍പ്പ് വലിച്ചെടുക്കുന്ന രൂപത്തിലുള്ള അയഞ്ഞതും  ഫുള്‍ സ്ലീവുമുള്ള ടോപ്പ് എന്നിവയാണ് ആദ്യ ശേഖരത്തിലുള്ളത്. പൊതുജനങ്ങളില്‍ ഫണ്ട് ശേഖരിക്കുന്നതിനു മാത്രമായി ചെറിയ സ്ലീവുള്ള ടീഷര്‍ട്ടുകളും സ്‌പോര്‍ട്‌സ് ടവലുകളും വില്‍പ്പനയ്ക്കുണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ഡോളര്‍ വിലയുള്ള മൈക്രോഫൈബര്‍ ടവല്‍ മുതല്‍ 69 ഡോളര്‍ വിലയുള്ള ഹൈക്കിങ് ടോപ്പ് വരെ വാങ്ങാം. ഇങ്ങനെ പങ്കാളികളാകുന്നവര്‍ക്ക് പുതുതായി രൂപകല്‍പ്പന ചെയ്ത സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വെബ്‌സൈറ്റ് വഴി വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും.
ബോസ്റ്റണിലെ മാസച്ചുസിറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്യുന്ന അല്‍ഗാനിമും ഖത്തര്‍ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന അഹ്മദിയും ഫാഷന്‍ ഡിസൈനറായ ലിലിയന്‍ ഗബ്രിയേല്‍ ബാര്‍ബോസയുമായി ചേര്‍ന്നാണ് മാന്യമായ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക