|    Feb 26 Sun, 2017 11:12 pm
FLASH NEWS

കായിക മേളയ്ക്കു പോയ ഒന്നാംതരം വിദ്യാര്‍ഥിയെ ഉപേക്ഷിച്ച് അധ്യാപകര്‍ മടങ്ങി

Published : 4th November 2016 | Posted By: SMR

മഞ്ചേശ്വരം: ഉപജില്ലാ കായികമേളക്ക് കൂട്ടിക്കൊണ്ടു പോയ ഒന്നാം തരം വിദ്യാര്‍ഥിയെ സ്‌കൂളില്‍ മറന്ന് അധ്യാപിക മറ്റു കുട്ടികള്‍ക്കൊപ്പം മടങ്ങി. കിലോമീറ്ററുകള്‍ നടന്ന് തളര്‍ന്ന കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ ഉപ്പള ടൗണില്‍ നാട്ടുകാര്‍ കണ്ടത്. രാവിലെ മഞ്ചേശ്വരത്ത് നടന്ന ഉപജില്ലാ കായികമേളക്ക് അധ്യാപകര്‍ക്കൊപ്പം പോയ പെര്‍മുദെയിലെ മാക്‌സിം-ലീന ദമ്പതികളുടെ മകനും കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഒന്നാംതരം വിദ്യാര്‍ഥിയുമായ നവീന്‍ എന്ന കുട്ടിയെയാണ് അധ്യാപകര്‍ മറന്നുപോയത്. കലോല്‍സവം കഴിഞ്ഞു വീട്ടിലേക്ക് പോവാന്‍ അറിയാത്ത കുട്ടി കിലോമീറ്ററുകള്‍ നടന്നു ഉപ്പള ടൗണില്‍ എത്തുകയായിരുന്നു. വൈകീട്ട് ഏഴോടെ കുട്ടി ടൗണിലൂടെ സ്‌കൂള്‍ ബാഗുമായി യൂനിഫോമില്‍ നടന്ന് പോകുന്നത് ശ്രദ്ധയില്‍പെട്ട മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി മുസ്തഫ, സാഹിര്‍, സുഹൈല്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ പോവാ ന്‍ വഴിയറിയാതെ ബുദ്ധിമുട്ടുകയാണെന്ന് കുട്ടി പറഞ്ഞത്. ബുക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വീട്ടുകാരുമായി ബന്ധപ്പെട്ട് കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day