|    Jan 20 Fri, 2017 7:29 am
FLASH NEWS

കായിക മല്‍സരങ്ങള്‍ സഹിഷ്ണുത വളര്‍ത്തും: വി ടി ബല്‍റാം എംഎല്‍എ

Published : 28th November 2015 | Posted By: SMR

ആനക്കര: അസഹിഷ്ണുത െയ ഹൃദയത്തില്‍ നിന്നും പിഴുതെറിയാന്‍ കായിക മല്‍സരങ്ങള്‍ സഹായകമാവുമെന്ന് വിടി ബല്‍റാം എംഎല്‍എ അഭിപ്രായപ്പെട്ടു. ഐഎഎംഇ പാലക്കാട് സോണ്‍ വോളിബോള്‍ മീറ്റ് പറക്കുളം സലാഹുദ്ധീന്‍ അയ്യൂബിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തൃത്താല മേഖലയില്‍ കായിക പരിശീലനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍കുതിച്ചു ചാട്ടം നടക്കാന്‍ പോകുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുല്‍കബീര്‍ അഹ്‌സനി അധ്യക്ഷനായിരുന്നു. സ്‌റ്റേറ്റ് വോളിബോള്‍ റഫറി ഇല്‍യാസ് മുഖ്യാതിഥിയായിരുന്നു. കെപി ഉബൈദുള്ള ഹാജി, അബ്ദുറസാഖ് സഅദി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന മല്‍സരങ്ങളില്‍ കപ്പൂര്‍ ദാറുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍ ജേതാക്കളായി.
പറക്കുളം സ്വലാഹുദ്ധീന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍, പന്താവൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് അയ്യൂബി പ്രിന്‍സിപ്പല്‍ സിവി അബൂബക്കര്‍ മാസ്റ്റര്‍, മാനേജര്‍ നസീര്‍ സലഫി, കബീര്‍ അഹ്‌സനി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. സംസ്ഥാനതല മത്സരം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റോഡിയത്തില്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക