|    Sep 21 Thu, 2017 5:04 am
Home   >  Todays Paper  >  Page 5  >  

കായിക താരങ്ങള്‍ക്ക് ജോലി: റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം:  35ാം ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കു ജോലിനല്‍കുന്നതിനു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ ഉള്‍ക്കൊള്ളാനാവുന്നവരുടെ എണ്ണവും അവര്‍ക്കു നല്‍കാവുന്ന തസ്തികയും അടങ്ങുന്ന റിപോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാനാണു നിര്‍ദേശം.
സംസ്ഥാനത്തിനായി വ്യക്തിഗത മെഡല്‍ നേടിയവും നിലവില്‍ തൊഴില്‍രഹിതരുമായവര്‍ക്കു സര്‍ക്കാരിനു കീഴില്‍ ജോലിനല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതോടൊപ്പം ടീമിനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കു വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാന്‍ ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ യോഗ്യതനേടിയ 83 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക