|    May 1 Mon, 2017 4:00 am
FLASH NEWS

കായിക കിരീടത്തില്‍ മുത്തമിട്ട് പുല്ലാടും സെന്റ് ജോണ്‍സും

Published : 12th November 2016 | Posted By: SMR

പത്തനംതിട്ട: 15ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പുല്ലാട് വിദ്യാഭ്യാസ ഉപജില്ലക്കും സ്‌കൂള്‍ തലത്തില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സിനും കായിക കിരീടം. നിലവിലെ ചാംപ്യന്‍മാരായ പത്തനംതിട്ട ഉപജില്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പുല്ലാടും എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ചാണ് തുടര്‍ച്ചയായി എട്ടാം തവണ ഇരവിപേരൂര്‍ സെന്റ് ജോണ്‍സും ചാംപ്യന്‍പ്പട്ടം ഉറപ്പിച്ചത്.  19 സ്വര്‍ണവും 12 വെള്ളിയും ഒമ്പത് വെങ്കലവും നേടി 149 പോയിന്റോടെയാണ് പുല്ലാട് ചാംപ്യന്‍പട്ടം  സ്വന്തമാക്കിയത്. 12 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവും നേടി തിരുവല്ല ഉപജില്ലയാണ് രണ്ടാമത്. 16 സ്വര്‍ട്ട്‌വും എട്ട് വെള്ളിയും 15 വെങ്കലവും നേടി നിലവിലെ ചാംപ്യന്‍മാരായിരുന്ന പത്തനംതിട്ട ഉപജില്ലയാണ് മൂന്നാമത്. 15 സ്വര്‍ണവും നാല് വെള്ളിയും 11 വെങ്കലവും നേടി 112 പോയിന്റോടെ വെണ്ണിക്കുളവും ഒമ്പത് സ്വര്‍ണവും ഒമ്പത് വെള്ളിയുംഏഴ് വെങ്കലവും നേടി 79 പോയിന്റോടെ അടൂരും അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പത് വെങ്കലും നേടി 58 പോയിന്റോടെ കോന്നിയും നാല് സ്വര്‍ണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും നേടി 51 പോയിന്റോടെ റാന്നിയും രണ്ട് സ്വര്‍ണവും 3 വെള്ളിയും മൂന്ന് വെങ്കലവും നേടി 23 പോയിന്റോടെ കോഴഞ്ചേരിയും രണ്ട് സ്വര്‍ണയും മൂന്ന് വെള്ളിയും പേടി 22 പോയിന്റോടെ പന്തളവും നാല് വെള്ളിയും ആറ് വെങ്കലവും നേടി 22 പോയിന്റോടെ ആറന്‍മുളയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 16 സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും നേടി 96 പോയിന്റോടെയാണ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി എട്ടാം തവണയും ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയത്. 10 സ്വര്‍ണവും രണ്ട് വെള്ളിയും 11 വെങ്കലവും നേടി 60 പോയിന്റോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍        സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ആറ് സ്വര്‍ണവും 1 വെള്ളിയും നേടി എസ്എവിഎച്ച്എസ് ആങ്ങമൂഴിയാണ് മൂന്നാമത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day