|    Oct 21 Sun, 2018 4:44 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കായികാധ്യാപകര്‍ ബഹിഷ്‌കരണ സമരത്തില്‍ നിന്നു പിന്‍മാറി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്ത് എട്ടുമുതല്‍  കേരളത്തിലെ കായികാധ്യാപകര്‍ നടത്തിവന്നിരുന്ന ബഹിഷ്‌കരണ സമരം വിദ്യാഭ്യാസ മന്ത്രിയുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ആഗസ്ത് ഏഴിന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി കായികാധ്യാപകരുടെ പ്രധാന ആവശ്യങ്ങള്‍ ആറു മാസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെത്തുടര്‍ന്നാണിത്. ആരോഗ്യ -കായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യവിഷയമാക്കുക, സ്‌പെഷ്യല്‍ ലിസ്റ്റ് ടീച്ചേഴ്‌സ് തസ്തിക മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, കായികാധ്യാപകരുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പഠനം നടത്താന്‍ കമ്മറ്റിയെ നിയമിക്കുക തുടങ്ങിയനിരവധി  തീരുമാനങ്ങള്‍ ധാരണയിലായി. ഡിപാര്‍ട്ട്‌മെന്റല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് ഫിസിക്കല്‍ എജ്യൂക്കേഷനല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണു  സമരരംഗത്തുണ്ടായിരുന്നത്. കെ എം ബല്ലാല്‍, ഫാറൂഖ് പത്തൂര്‍, റജി ഉട്ടൂപ്പ്, സുനില്‍കുമാര്‍ എം, അനില്‍കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss