|    Jan 18 Wed, 2017 9:50 am
FLASH NEWS

കായികവിഭാഗം അധ്യാപകരെ തിരിച്ചെടുക്കാന്‍ വിദ്യാര്‍ഥികളുടെ സമരം

Published : 7th October 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക പഠന വിഭാഗത്തിലെ രണ്ടു കരാര്‍ അധ്യാപകരെ തിരിച്ചെടുക്കാന്‍ സമരവുമായി വിദ്യാര്‍ഥികളെ രംഗത്തിറക്കി. നിരവധി കാലമായി കരാര്‍ അടിസ്ഥാനത്തില്‍ വാഴ്‌സിറ്റി കായികപഠന വിഭാഗത്തില്‍ തുടരുന്ന സുരേന്ദ്രന്‍, ദാസന്‍ എന്നീ രണ്ട് അധ്യാപകര്‍ക്കു വേണ്ടിയായിരുന്നു സമരം.
കാലാവധി കഴിയുന്നതിനു മുമ്പ് ഇരുവരെയും പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറുമണിവരെ വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം ഉപരോധിച്ചു. അധ്യാപകരെ തിരിച്ചെടുക്കാമെന്ന് വിസി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ അനുവദിക്കാനും തീരുമാനമായി.തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള മുഴുവന്‍ സൗകര്യങ്ങളും നല്‍കുകയും അതിനു തയ്യാറല്ലാത്തവരെ പീഡിപ്പിക്കുകയുമാണ് ഈ അധ്യാപകരുടെ രീതിയെന്ന് ആക്ഷേപമുണ്ട്. സംഘപരിവാര ബന്ധമുള്ള ഇരുവരും വിദ്യാര്‍ഥികളെ വര്‍ഗീയമായി ഇളക്കിവിട്ട് കാംപസില്‍ സംഘര്‍ഷത്തിനു ശ്രമിക്കുന്നുവെന്നും മുഹമ്മദ് ഹിലാല്‍ എന്ന വിദ്യാര്‍ഥിയുടെ താടി വടിപ്പിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികളെ സമരത്തിനിറക്കിയത് ഈ അധ്യാപകരാണെന്നും പരാതി ഉയര്‍ന്നിരുന്നു. വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയിട്ടും സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് സെല്‍ അനുകൂല ഉത്തരവിറക്കിയിട്ടും അധ്യാപകര്‍ ഇപ്പോഴും ഹിലാലിനെ പീഡിപ്പിക്കുന്നതു തുടരുകയാണ്. ഇന്നലെ നടന്ന സമരത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചു ഹിലാലിനെയും സമരത്തിനിറക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക