|    Dec 11 Tue, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കായികലോകം മറക്കില്ല ഈ ഉജ്ജ്വല പ്രകടനങ്ങള്‍…

Published : 6th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: കായിക ലോകം ഇന്ന് റിയോ 2016ലേക്ക് മിഴിതുറക്കുമ്പോള്‍ ഒളിംപിക്‌സ് ചരിത്രത്തി ല്‍ കായിക പ്രേമികളുടെ പ്രതീക്ഷകള്‍ക്കപ്പുറം ലോകത്തെ വിസ്മയിപ്പിച്ച മറക്കാനാവാത്ത നിമിഷങ്ങളിലേക്ക്. അവിടെ ഉദിച്ചുയര്‍ന്നത് കായികരംഗത്തെ  മാറ്റി മറിച്ച അത്ഭുത പ്രതിഭകളായിരുന്നു
ഉസയ്ന്‍ ബോള്‍ട്ട്- 2 008 ബീജിങ് ഒളിംപിക്‌സില്‍ കായികരംഗത്തെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ സ്പ്രി ന്റില്‍ ലോകറെക്കോഡോടെ ഓടിക്കയറിയ ജമൈക്കന്‍ ഇതിഹാസം. 9.69 സെക്കന്റിനുള്ളില്‍ ലക്ഷ്യം കണ്ട ബോ ള്‍ട്ട് അന്നുവരെയുള്ള കണക്കുകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു കടന്നുവന്നത്. പിന്നീട് 2012 ലണ്ടന്‍ ഒളിംപിക്‌സിലും സമാനമായ നേട്ടം കൈവരിച്ച ബോള്‍ട്ട് ഇത്തവണ റിയോയില്‍ തന്റെ മൂന്നാം ഒളിംപിക്‌സിനായി ഇറങ്ങുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും കായികലോകം പ്രതീക്ഷിക്കുന്നില്ല.
മൈക്കല്‍ ഫെല്‍പ്‌സ്- ബോള്‍ട്ട് ഉദയം ചെയ്ത ബീജിങിലെ തന്നെ മറ്റൊരു താരമായിരുന്നു നീന്തല്‍ക്കുളത്തിലെ ഈ സ്വര്‍ണമല്‍സ്യം മൈക്കല്‍ ഫെല്‍പ്‌സ്.
എട്ട് സ്വര്‍ണമെഡലുകളായിരുന്നു അമേരിക്കന്‍ നീന്തല്‍ താരം 2008 ല്‍ മുങ്ങിയെടുത്തത്. 4ഃ100 മീറ്റര്‍ റിലേയില്‍ ഫെല്‍പ്‌സിന്റെ സംഘം പുതിയ ലോകറെക്കോഡും കുറിച്ചു. 3 മിനിറ്റും 29.34 സെക്കന്റും എടുത്ത സംഘം ഒരു സെക്കന്റ് വ്യത്യാസത്തിലായിരുന്നു ചരിത്രം തിരുത്തിയത്. 22 ഒളിംപിക്‌സ് മെഡലുകള്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത ഫെല്‍പ്‌സ് ഇത്തവണയും റിയോയിലെ നീന്തല്‍ക്കുളത്തിലെ പ്രതീക്ഷയാണ്.
ബോബ് ബിയാമോണ്‍- 1968ലെ മെക്‌സിക്കന്‍ ഒളിംപിക്‌സില്‍ ബോബ് ബിയാമോണ്‍ എന്ന ലോങ്ജംപ് താരം തന്റെ മുന്‍ റെക്കോഡ് പിന്നിട്ടത് 55 സെന്റിമീറ്ററിന്റെ വ്യത്യാസം കൊണ്ടായിരുന്നു. 8.90 മീറ്ററാണ് ബോബ് അന്ന് മറികടന്നത്. അതുവരെ വെറുമൊരു ലോങ്ജംപ് താരമായിരുന്ന ബോബ് മെക്‌സിക്കോയില്‍ നിന്ന് മടങ്ങിയത് ലോക റെക്കോഡുമായിട്ടായിരുന്നു. 1991 വരെ നിലനിന്ന ബോബ് ബിയാമോണിന്റെ റെക്കോഡ് അമേരിക്കയുടെ തന്നെ മൈക്കല്‍ പവലാണ് തിരുത്തിയത്.
ദെരേക്ക് റെഡ്‌മോണ്‍ഡ്- സ്വര്‍ണ നേട്ടം മാത്രമായിരുന്നില്ല ചിലപ്പോഴൊക്കെ ഓര്‍മകളില്‍ തങ്ങിനി ല്‍ക്കുക. തന്റെ കായികയിനത്തോടുള്ള അര്‍പ്പണമനോഭാവവും ആത്മാര്‍ഥതയും തുളുമ്പുന്ന പ്രകടനം കാഴ്ചവച്ച ദെരേക്ക് റെഡ്‌മോണ്‍ഡ് കായിക പ്രേമികള്‍ക്ക് കണ്ണുനനയിക്കുന്ന ഓര്‍മയാണ്. 1982ലെ ബാഴ്‌സിലോണ ഒളിംപിക്‌സ് 400 മീറ്റര്‍ മല്‍സരത്തിനിടെ പേശീവലിവ് മൂലം ട്രാക്കില്‍ വീഴുകയായിരുന്നു. പിന്നീട് വേദനിക്കുന്ന കാലുകളും നിറഞ്ഞ കണ്ണുമായി മല്‍സരം തുടരാന്‍ ശ്രമിച്ച ഈ ബ്രിട്ടീഷ് താരത്തെ സഹായിക്കാന്‍ പിതാവ് ഓടിയെത്തി.  അദ്ദേഹത്തിന്റെ തോളില്‍താങ്ങി മ ല്‍സരമവസാനിപ്പിക്കുമ്പോള്‍ ആ അര്‍പ്പണബോധത്തെ നിറഞ്ഞ കൈയടികളോടെയായിരുന്നു ഗാലറി എതിരേറ്റത്.
നാദിയ കൊമാന്‍ഷി- നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് 1976 ലെ മോ ണ്‍ട്രിയല്‍ ഒളിംപിക്‌സില്‍ അന്നത്തെ 14കാരി കുറിച്ച ജിംനാസ്റ്റിക് പ്രകടനം ഇന്നും വിസ്മയമാണ്. പങ്കെടുത്ത 7 ഇനങ്ങളിലും മുഴുവന്‍ പോയിന്റായ 10 കരസ്ഥമാക്കുന്നതായിരുന്നു നാദിയയുടെ പ്രകടനം. തുടര്‍ന്ന് 1980 ലെ ഒളിംപിക്‌സിലും അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ജെസ്സി ഓവെന്‍സ്- നാസി ജര്‍മനി മല്‍സരിച്ച 1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സിലെ താരോദയമായിരുന്നു  ജെസ്സി ഓവെന്‍സ്. 100,200,4*100 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഈ ബ്രിട്ടീഷ് താരം കായിക രംഗത്തെ പിടിച്ചടക്കുക എന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ പദ്ധതിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ താരമാണ്.
കാത്തി ഫ്രീമാന്‍- ആസ്‌ത്രേലിയന്‍ സ്പ്രിന്റ് താരമായ കാത്തി ഫ്രീമാന്‍ സ്വന്തം നാട്ടില്‍ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ താരമാണ്. 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ 400മീറ്ററിലായിരുന്നു കാത്തിയുടെ സുവര്‍ണ നേട്ടം.
സ്റ്റീവ് റെഡ് ഗ്രേവ്- ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥിരതയാര്‍ന്ന പ്രകടനത്തിനുടമായാണ് സ്റ്റീവന്‍ റെഡ്‌ഗ്രേവ്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ് മുതല്‍ 2000 സിഡ്‌നി ഒളിംപിക്‌സ് വരെയുള്ള 5 ലോകകായിക മേളകളില്‍ സ്വര്‍ണം നേടിയാണ് സ്റ്റീവ് ഈ നേട്ടം കൈവരിച്ചത്. സിഡ്‌നി ഒളിംപിക്‌സില്‍ വെറും 0.38 സെക്കന്റ് വ്യത്യാസത്തിലാണ് സ്റ്റീവ് റെഡ് ഗ്രേവും സംഘവും വിജയമണിഞ്ഞത്.
അബേബാ ബിക്കീലാ- എത്യോപ്യന്‍ മാരത്തണ്‍ താരം അബേബാ ബിക്കീലാ ശ്രദ്ധേയനാകുന്നത് നഗ്നപാദനായി മല്‍സരത്തിനിറങ്ങിയാണ്. 1960 റോം ഒളിംപിക്‌സിലായിരുന്നു എത്യോപ്യന്‍ താരത്തിന്റെ പ്രകടനം. ഇതില്‍ സ്വര്‍ണം നേടാനും കഴിഞ്ഞു ഈ കിഴക്കന്‍ ആഫ്രിക്കന്‍ താരത്തിന്.
ജോണ്‍ സ്റ്റീഫന്‍ അഖ്വാരി- ഏന്റെ രാജ്യം എന്നെ അയച്ചത് മല്‍സരം തുടങ്ങിവയ്ക്കാനല്ല അവസാനിപ്പിക്കാനാണ്. 1968 മെക്‌സിക്കോ ഒളിംപിക്‌സ് മാരത്തണ്‍ മല്‍സര ശേഷം ജോണ്‍ സ്റ്റീഫന്‍ അഖ്വാരി എന്ന ടാന്‍സാനിയന്‍ താരത്തിന്റ മറുപടിയായിരുന്നു ഇത്. മാരത്തണ്‍ മല്‍സരത്തിനിടെ വീണു സാരമായി പരിക്കേറ്റ അഖ്വാരി വേദന വകവക്കാതെ മല്‍സരമവസാനിക്കുമ്പോ ള്‍ സ്റ്റേഡിയം ഒഴിഞ്ഞിരുന്നു. എങ്കിലും ആ താരത്തിന്റ ആത്മാര്‍ത്ഥ ഒളിംപിക്‌സ് ചരിത്രം ഇന്നും ഓര്‍ത്തു വയ്ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss