|    Jan 17 Tue, 2017 2:43 pm
FLASH NEWS

കായികരംഗം ശരിയായ പാതയില്‍: ബോള്‍ട്ട്

Published : 11th August 2016 | Posted By: SMR

റിയോ: വിവാദങ്ങളില്‍ നിന്നകന്ന് കായിക രംഗം ശരിയായ രീതിയിലാണ് മുന്നോട്ടു പോവുന്നതെന്ന് ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട്.  അത്‌ലറ്റിക്‌സിലെ ഈ പരിശുദ്ധി  കണ്ടു കൊണ്ടു തന്നെ തനിക്കു ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നു വിരമിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം റിയോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷത്തോടെ കായിക രംഗം പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. 100, 200, 4-00 മീറ്ററുകളില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമെഡലാണ് എന്റെ ലക്ഷ്യം. മൂന്നിനങ്ങളിലുമായി സ്വര്‍ണം ഇരട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബോള്‍ട്ട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് ചിരിച്ചും സാംബ ഡാന്‍സുകാര്‍ക്കൊപ്പം നൃത്തം ചവിട്ടിയുമാണ് ബോള്‍ട്ട് ചടങ്ങ് അവസാനിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക