|    Apr 25 Tue, 2017 12:09 pm
FLASH NEWS

കായികമേള സമാപിച്ചു, എട്ടാംതവണയും അജയ്യരായി വണ്ണപ്പുറം എസ്എന്‍എം സ്‌കൂള്‍

Published : 23rd November 2016 | Posted By: SMR

കാല്‍വരിമൗണ്ട്: വണ്ണപ്പുറം എസ്എന്‍എം സ്‌കൂളിന്റെ ചുണക്കുട്ടികളാണ് ഇക്കുറിയും താരങ്ങള്‍. തോല്‍വിയറിയാതെ എട്ടാംതവണയും ഇവര്‍ തന്നെയാണ് ഒന്നാംസ്ഥാനക്കാര്‍. റവന്യൂ ജില്ലാ കായികമേളയില്‍ ഈ സ്‌കൂള്‍ വാരിക്കൂട്ടിയ സ്‌കോര്‍ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. രണ്ടാമതുള്ള സ്‌കൂളിനെക്കാള്‍ അഞ്ചിരട്ടിയിലധികമാണ് പോയിന്റ് നില. വണ്ണപ്പുറം എസ്എന്‍എമ്മിന് ആകെ 246.5 പോയിന്റാണ് ലഭിച്ചത്.രണ്ടാംസ്ഥാനത്തുള്ള എന്‍ ആര്‍ സിറ്റി എസ്എന്‍എംവിഎച്ച്എസിന് 64 പോയിന്റുകളേയുള്ളു.തങ്കമണി സെന്റ് തോമസാണ് മൂന്നാമത് 51 പോയിന്റ്. ഇരട്ടയാര്‍ സെന്റ് തോമസ് നാലും വെള്ളയാംകുടി സെന്റ് ജെറോംസ് അഞ്ചും സ്ഥാനത്തെത്തി. 33 സ്വര്‍ണവും 24 വെള്ളിയും 16 വെങ്കലവുമാണ് ഈ സ്‌കൂളിലെ പ്രതിഭകള്‍ സ്വന്തമാക്കിയത്. സബ് ജില്ലാതലത്തില്‍ കുത്തക വിട്ടുകൊടുക്കാതെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ല 380.5 പോയിന്റുകളെടുത്ത് ഒന്നാംസ്ഥാനത്തുണ്ട്. കട്ടപ്പനയാണ് രണ്ടാമത്, 233 പോയിന്റ് അടിമാലി 109, നെടുങ്കണ്ടം 69, അറക്കുളം 37 പോയിന്റുകള്‍ നേടി. തൊടുപുഴ വിദ്യാഭ്യാസ ജില്ല 41 സ്വര്‍ണവും 37 വെള്ളിയും 31 വെങ്കലവും കരസ്ഥമാക്കിയത്. സീനിയര്‍ ബോയ്‌സില്‍ വണ്ണപ്പുറം എസ്എന്‍എമ്മിന്റെ സച്ചിന്‍ ബിനു ഒന്നും തങ്കമണി സെന്റ് തോമസിലെ ചന്തു മോഹന്‍ രണ്ടും എസ്എന്‍എമ്മിന്റെ അഭിജിത്ത് എസ് എ മൂന്നും സ്ഥാനത്തെത്തി. സീനിയര്‍ ഗേള്‍സില്‍ വെള്ളയാംകുടി സെന്റ് ജറോംസിലെ സാന്ദ്ര എസ് നായര്‍ ഒന്നും ഇതേ സ്‌കൂളിലെ തന്നെ അനിറ്റ തോമസ് രണ്ടും കുടയത്തൂര്‍ ഗവ. സ്‌കൂളിലെ ഷാലു പ്രഹഌദന്‍ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. പുന്നയാര്‍ എസ്ടിഎച്ച്എസിലെ ആത്മജ് ജോയ് ആണ് സബ് ജൂനിയര്‍ വിഭാഗം ബോയ്‌സില്‍  വ്യക്തിഗത ചാംപ്യന്‍. 100, 400, 200 മീറ്റര്‍ ഓട്ടങ്ങളില്‍ ഒന്നാമതാണീ മിടുക്കന്‍. എന്‍ആര്‍സിറ്റിയുടെ ടി എസ് വിഗ്നേഷ് രണ്ടും വണ്ണപ്പുറം എസ്എന്‍എമ്മിന്റെ അഖില്‍ പ്രസാദ് മൂന്നും സ്ഥാനത്തെത്തി.  സബ് ജൂനിയര്‍ വിഭാഗം ഗേള്‍സില്‍ എസ്എന്‍എമ്മിനാണ് ആദ്യമൂന്ന് സ്ഥാനങ്ങള്‍. രശ്മി ജയരാജ് ഒന്നും ദിവ്യ ഭാരതി ബി രണ്ടും അഭിശ്രീ സാബു മൂന്നാം സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ ബോയ്‌സില്‍ കട്ടപ്പന എസ്ജിഎച്ച് സ്‌കൂളിലെ അനന്ദു സജി ഫസ്റ്റും ഇരട്ടയാര്‍ സെന്റ് തോമസിലെ ആകാശ് ബിനോയ് രണ്ടും ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സിലെ മുഹമ്മദ് അസ്്‌ലം ഹാരിസ് മൂന്നും സ്ഥാനങ്ങള്‍ നേടി.  ജൂനിയര്‍ ഗേള്‍സില്‍ എസ്എന്‍എമ്മിന്റെ ഹെലന്‍ സജി ഒന്നും ഇതേ സ്‌കൂളിലെ അപര്‍ണ കെ നായര്‍ രണ്ടും തങ്കമണി സെന്റ് തോമസിലെ അരുണിമ സണ്ണി മൂന്നും സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷം വണ്ണപ്പുറം എസ്എന്‍എമ്മിന്റെ 186 കുട്ടികള്‍ കായികമേളയില്‍ പങ്കെടുത്തിരുന്നു. ഇക്കുറി ഇതിലും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ചാണ് വന്‍ വിജയം കൊയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day