|    Feb 21 Tue, 2017 10:55 pm
FLASH NEWS

കായികമേള: കാക്കവയലിന്റെ മെഡല്‍വേട്ടയ്ക്ക് ചുക്കാന്‍പിടിക്കാന്‍ ഇത്തവണ വിജയി ടീച്ചറില്ല

Published : 24th November 2016 | Posted By: SMR

മാനന്തവാടി: ചിലരുടെ സാന്നിധ്യംകൊണ്ട് പരിപാടികള്‍ ശ്രദ്ധേയമാവുമ്പോള്‍ മറ്റു ചിലരുടെ അസാന്നിധ്യം കൊണ്ടും ചിലത് ശ്രദ്ധിക്കപ്പെടുന്നു. ഇന്ന് ആരംഭിക്കുന്ന എട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം വിജയി ടീച്ചറുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും. ജില്ലയിലെ സ്‌കൂള്‍ കായികരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി മെഡലുകള്‍ വാരിക്കൂട്ടുന്നതില്‍ 31 വര്‍ഷം അഹോരാത്രം പരിശ്രമിച്ച് കുട്ടികളുടെയും കായികമേളയുടെയും പ്രിയപ്പെട്ട ടീച്ചറായി മാറിയ വിജയി കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. 1984ലാണ് ടീച്ചര്‍ കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികാധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കായികമേളയിലും വിജയി ടീച്ചര്‍ നിറസാന്നിധ്യമായിരുന്നു. ഒമ്പതു തവണ ടീച്ചറുടെ ശിഷ്യര്‍ കായികകിരീടം ചൂടിയപ്പോള്‍ ബാക്കിയെല്ലാ തവണയും രണ്ടാംസ്ഥാനം നേടിയെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണയും കാക്കവയലിന് പ്രതീക്ഷയുള്ള ഒരുപിടി താരങ്ങളുണ്ടെന്നു ടീച്ചര്‍ പറയുന്നു. അതില്‍ ചിലരായ അശ്വതി, റിന്‍ഷസ് എന്നിവരില്‍ ടീച്ചര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ആത്മാര്‍ഥതയോടെ ട്രാക്കില്‍ ഇറങ്ങിയാല്‍ വിജയിക്കാനാവും. ഒളിംപ്യന്മാരായ ജയ്ഷയുടെയും ഗോപിയുടെയും പാത പിന്തുടരാന്‍ കഴിയുന്ന നിരവധി കുട്ടികള്‍ വയനാട്ടിലുണ്ടെന്നും വിജയി ടീച്ചര്‍ പറയുന്നു. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കായികാധ്യാപികയാണ് ടീച്ചര്‍ ഇപ്പോള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക