|    Jul 17 Tue, 2018 10:04 am
FLASH NEWS

കായികമേളയും സോണല്‍ മല്‍സരങ്ങളും ഒരേസമയം

Published : 22nd September 2017 | Posted By: fsq

 

മുതുകുളം: ഉപജില്ലാ കായിക മേളയും ഗെയിംസ് ഇനങ്ങളുടെ സോനല്‍ മല്‍സരങ്ങളും ഒരേ സമയം നടക്കുന്നത് രണ്ടിടത്തും പങ്കെടുക്കേണ്ട കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു.അമ്പലപ്പുഴ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നു. ഇതേസമയം തന്നെ ഗെയിംസ് ഇനങ്ങളുടെ സോനല്‍ മല്‍സരങ്ങള്‍ക്ക് കോട്ടയം നാഗമ്പടം സ്‌റ്റേഡിയം വേദിയാവുകയുമാണ്. റവന്യു ജില്ലാതല ഗെയിംസ് വിജയികളാണ് സോനല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇവരില്‍ പലരും അത് ലറ്റിക്‌സ് ഇനങ്ങളുടെ ഉപജില്ലാ തലത്തിലും മല്‍സരിക്കേണ്ടവരാണ്.സോനല്‍ മല്‍സരങ്ങളുടെ സ്ഥലവും സമയവും മുന്‍ കൂട്ടി തീരുമാനിച്ചിരുന്നതിനാല്‍ ഉപജില്ലാ കായിക മേള അതനുസരിച്ച് ക്രമീകരിച്ചപ്പോള്‍  അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ അധികൃതര്‍ വേണ്ട ജാഗ്രത കാണിക്കാത്തതിന്റെ ദുരിതം വിദ്യാര്‍ഥികള്‍ നേരിടുകയാണ്.കുട്ടികളുടെ കായിക മികവ് ശരിയാംവണ്ണം പ്രയോജനപ്പെടുത്തുന്നതിലുണ്ടായ ബന്ധപ്പെട്ടവരുടെ വീഴ്ചക്കെതിരേ മേലധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss