|    Mar 27 Mon, 2017 10:29 am

കായികമേഖലയ്ക്ക് ശുദ്ധീകരണം ആവശ്യം: മേഴ്‌സിക്കുട്ടന്‍

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ കായികരംഗത്ത് ശുദ്ധീകരണം ആവശ്യമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത മുന്‍ കായികതാരം മേഴ്‌സി കുട്ടന്‍.
കുട്ടികളുടെ സെലക്ഷന്‍ മുതല്‍ എല്ലാ രംഗത്തിനും സമഗ്രമായ മാറ്റം അനിവാര്യമാണ്. സെലക്ഷന്‍ പ്രക്രിയകള്‍ സുതാര്യമാക്കുകയും അനാവശ്യമായി കടന്നുകൂടിയിട്ടുള്ള കുട്ടികളെ ഒഴിവാക്കി കഴിവുറ്റ കായികതാരങ്ങളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയും ചെയ്യും. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലും മറ്റ് എല്ലാ കാര്യങ്ങളിലും ഇതു ബാധകമാക്കും.
സര്‍ക്കാര്‍ സ്‌പോര്‍ട്‌സിനു നല്‍കുന്ന പരിഗണന പ്രയോജനപ്പെടുത്തും. പ്രസിഡന്റായി രാഷ്ട്രീയക്കാര്‍ വരുന്നതില്‍ തെറ്റില്ല. സ്‌പോര്‍ട്‌സും രാഷ്ട്രീയവും അറിയാവുന്നവര്‍ പ്രസിഡന്റ് പദവിക്ക് അനിവാര്യമാണെന്നും സ്ഥാനമേറ്റെടുത്ത ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മേഴ്‌സി കുട്ടന്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക