|    Nov 19 Sun, 2017 7:47 pm
FLASH NEWS

കായികമല്‍സരങ്ങള്‍ ഉല്‍സവങ്ങളായി കാണണം: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

Published : 21st November 2016 | Posted By: SMR

ചാവക്കാട്: കായികമല്‍സരങ്ങളെ ഉല്‍സവങ്ങളായി കാണുന്ന ജനതയാണ് നാടിനെ നയിക്കുകയെന്ന് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്. ചാവക്കാട് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന   അഖിലേന്ത്യ സെവന്‍സ് ഫഌഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  മല്‍സരങ്ങള്‍ക്ക് സൗഹൃദങ്ങള്‍ വളര്‍ത്താന്‍ കഴിയണം. ഉല്‍സവങ്ങള്‍ മല്‍സരങ്ങളാവുമ്പോള്‍ നാട്ടില്‍ കലാപങ്ങളാണുണ്ടാവുക. മല്‍സരങ്ങള്‍ മനസുനിറയ്ക്കുന്നതും ഉല്‍സവപ്രതീതി ഉണ്ടാക്കുന്നതുമാവണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  16 ടീമുകള്‍ ആണ്  ഒരു മാസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക