|    Jul 23 Mon, 2018 7:46 am

കായികപ്രതിഭകളെ കണ്ടെത്തി പരിശീലനവും നല്ല ഭക്ഷണവും നല്‍കണം: ചിന്ത ജെറോം

Published : 9th September 2017 | Posted By: fsq

 

ഏഴംകുളം: ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നല്ല ഭക്ഷണവും നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. കായിക രംഗത്ത് രാജ്യം നേരിടുന്ന പിന്നോക്കാവസ്ഥ മറികടക്കാന്‍ ഇത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഓടാം ചാടാം ഒളിമ്പിക്‌സി—ലേക്ക് എന്ന പദ്ധതിയുടെ സെലക്ഷന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിന്ത. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ പ്രഫ. കെ മോഹന്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബി സതികുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതിഗോപി, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ രാജ് കുമാര്‍, ആസൂത്രണ സമിതി അംഗം എസ് സി ബോസ്, കായിക അധ്യാപകരായ ബാലുഭാസ്‌ക്കര്‍, തങ്കച്ചന്‍, അമൃത് രാജ്, ഗോകുല്‍ രാജ്, അഖില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss