|    Nov 18 Sat, 2017 8:03 am

കായികതാരത്തെ പിരിച്ചുവിടാന്‍ നീക്കം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തിനു വേണ്ടി സ്വര്‍ണമെഡല്‍ നേടിയ വെറ്ററന്‍ അത്‌ലറ്റായ മുന്‍ സിആര്‍പിഎഫ് ഭടനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ താല്‍ക്കാലിക ജോലിയില്‍ നിന്നു പിരിച്ചുവിടാനുള്ള നീക്കത്തെക്കുറിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഈ മാസം 30നു മുമ്പ് ജയില്‍ ഡിജിപി വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.2013ല്‍ ശ്രീലങ്കയില്‍ നടന്ന വെറ്ററന്‍സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷോര്‍ട്ട്പുട്ടില്‍ സ്വര്‍ണവും ജാവലിന്‍ ത്രോയില്‍ വെള്ളിയും നേടിയ വഴയില റാന്നി ലെയിനില്‍ കെ തുളസീധരന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. 24നു മലേസ്യയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാനിരിക്കുകയാണു തുളസീധരന്‍. 2009 മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയാണ് പരാതിക്കാരന്‍. 22 വര്‍ഷത്തെ സര്‍വീസിന് സിആര്‍പിഎഫില്‍ നിന്നു ലഭിക്കുന്ന 8,000 രൂപയുടെ പെന്‍ഷന്‍ കൊുമാത്രം തനിക്ക് ജീവിക്കാനാവില്ലെന്ന് പരാതിയില്‍ പറയുന്നു. അത്‌ലറ്റിക്‌സില്‍ തനിക്കുള്ള അനുഭവസമ്പത്ത് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി പകര്‍ന്നുനല്‍കുന്നുെണ്ടന്നും പരാതിയില്‍ പറയുന്നു. ദിവസവേതനാടിസ്ഥാനത്തിലെങ്കിലും തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും കായികതാരം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക