|    Jan 22 Sun, 2017 5:45 pm
FLASH NEWS

കായികതാരങ്ങളുടെ പെന്‍ഷന്‍ 2,000 രൂപയാക്കും

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ഏകീകരിച്ച് 2,000 രൂപയാക്കുമെന്നും സമര്‍ഥരായ കായികതാരങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് എല്ലാ മെഡിക്കല്‍ കോളജുകളിലും ഒരു സീറ്റ് സംവരണം ചെയ്യുമെന്നും മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. കായികവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി മറുപടി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. കായികമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കായികനയം ഉടന്‍ പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലും വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നിതിനായി സ്ഥലനിര്‍ണയം നടന്നുവരികയാണ്. ഇതന്റെ നടപടികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും.
എല്ലാ പഞ്ചായത്തുകളിലും കളിക്കളമെന്ന പദ്ധതിയില്‍ ഈ സാമ്പത്തികവര്‍ഷം 31 മിനിസ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. എല്ലാ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കായികഭവന്‍ നിര്‍മിക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ പദ്ധതി നടപ്പാക്കും.
കേരളോല്‍സവത്തില്‍ മികച്ച താരങ്ങളെ അണിനിരത്തുന്ന മൂന്നു സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് മിനിസ്റ്റേഴ്‌സ് ട്രോഫിയും ഒരു ലക്ഷം, 50,000, 20,000 രൂപ വീതം പ്രോല്‍സാഹന സമ്മാനവും നല്‍കും. ഏറ്റവും മെച്ചപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന യുവജനക്ലബിനും വ്യക്തികള്‍ക്കും ഒരുലക്ഷം രൂപ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക